കുറഞ്ഞ ചിലവിൽ അടിപൊളി വീട്!! 1560 സ്‌ക്വയർ ഫീറ്റിൽ മൂന്ന് ബെഡ് റൂമിൽ സ്വപ്ന ഭവനം

നമ്മുടെ സ്വപന തുല്യമായ വീട് എങ്ങനെ മനോഹരമാക്കാം എന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളെല്ലാവരും വീടെടുക്കാനായി സ്ഥലങ്ങൾക്ക് പൊന്നുംവിലയുള്ള ഈ കാലത്ത് ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് വയ്ക്കുക എന്നതാണ് അധികമാൾക്കാരുടെയും സ്വപനം. എന്നാൽ അത്തരത്തിലുള്ള മികച്ചൊരു വീടും ഡിസൈനുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

തൃശ്ശൂർ ജില്ലയിലെ ചേറ്റുവയ്ക്ക്‌ അടുത്തുള്ള അഞ്ചാം കല്ലിൽ വിജീഷ് ഗോപികാ ദമ്പതികളുടെ 1398 സ്ക്വയർഫീറ്റിൽ 5 സെന്റിൽ ഹൈനസ് ബിൽഡെഴ്സ് ഒരുക്കിയ വീടാണിത്. രണ്ടു നിലകളിലായി 3 ബെഡ് റൂമുകൾ അടക്കമുള്ള ഈ വീടിന്റെ ഗേറ്റ് കടന്ന് കയറുമ്പോൾ നാച്ചുറൽ സ്റ്റോൺ വിരിച്ച മുറ്റം ആണ് നമ്മെ സ്വാഗതം ചെയ്യുന്നത്. അതുകൂടാതെ വീടിന്റെ വലതുവശം ചേർന്നു ജി ഐ പൈപ്പിൽ മുകളിൽ ഷീറ്റ് വിരിച്ച പോർച്ചും ഉണ്ട്.ചെറിയ സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് എത്തുമ്പോൾ ലിവിങ് റൂമിൽ പഴയ രീതിയിലുള്ള ഫർണിച്ചറുകളെ മോടികൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

ലിവിങ്ങിൽ നിന്നും ഡൈനിങ്ലേക്ക് കിടക്കുമ്പോൾ ആറ്പേർക്ക് ഇരിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. ഡൈനിങ് ന്റെ സൈഡിലായി സ്റ്റെയറും, സ്റ്റെയറിന്റെ അടിഭാഗം സ്റ്റോറേജ് സ്പേസിനായും ഉപയോഗിച്ചിരിക്കുന്നു. ഡൈനിങ് നിന്ന് നേരിട്ട് പോകാൻ പാകത്തിലാണ് ഗ്രൗണ്ട് ഫ്ലോറിലെ മാസ്റ്റർ ബെഡ്റൂം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മനോഹരമായ കബോർഡ് വർക്കുകൾ ചെയ്തിരിക്കുന്ന ബെഡ്റൂമിൽ ഇരുവശത്തുമായി കർട്ടനും സെറ്റ് ചെയ്തിരിക്കുന്നു.മികച്ച സൗകര്യമുള്ള കിച്ചൺ അലൂമിനിയം ഫാബ്രിക്കേഷന്റെ കബോർഡ് ചെയ്ത്മ നോഹരമാക്കിയിരിക്കുന്നു. സ്റ്റെയർ കയറി മുകളിലെ നിലയിലേക്ക് കിടക്കുമ്പോൾ ഒരു അപ്പർ ലിവിംങ്ങും ഒരുക്കിയിട്ടുണ്ട്. അപ്പർ ലിവിങ് ഇന്ന് പോകാനായി 2 ബെഡ് റൂമുകൾ ആണ് മുകളിലത്തെ നിലയിൽ ഉള്ളത്. കൂടാതെ ചെറിയൊരു സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്. വീടിനെ കുറിച്ചുള്ള വിവരങ്ങൾക്കായി വീഡിയോ കാണാം..