പങ്കെടുത്ത നാല് റിയാലിറ്റി ഷോകളിലും കപ്പടിച്ചു..!! ഇന്ന് മലയാളികളുടെ പ്രിയങ്കരി; ഈ ഗായിക ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമ ലോകത്തെ താരങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ടവരാണ്. അത് അഭിനേതാക്കൾ ആയിക്കോളണം എന്ന് നിർബന്ധമില്ല, മറിച്ച്, ഗായകരും ഗായികമാരും എല്ലാം ആവാം. ഇത്തരത്തിൽ, മലയാളികളുടെ ഹൃദയങ്ങളിൽ തന്റെ ശബ്ദംകൊണ്ട് സ്ഥാനം നേടിയ ഒരു ഗായികയുടെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിൽ ആരംഭിച്ച്, ഇന്ന് മലയാള സിനിമ പിന്നണി ഗാന രംഗത്ത് തിളങ്ങി നിൽക്കുന്ന ഈ ഗായിക ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

ഈ ഗായികയുടെ ഗാനങ്ങൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. പിന്നണി ഗാന ലോകത്തിന് പുറമേ, സ്റ്റേജ് ഷോകളിൽ ഈ താരം സൃഷ്ടിക്കുന്ന ഓളം മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. ഒരു പ്ലേബാക്ക് സിംഗർ എന്നതിലുപരി, സംഗീത സംവിധായിക, ഗാനരചയിതാവ്, അഭിനയത്രി എന്നീ മേഖലകളിൽ എല്ലാം ഈ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ താരം ആരാണെന്ന് നോക്കാം.

തന്റെ കലാ ലോകം നൃത്തത്തിലൂടെ ആരംഭിക്കുകയും, പിന്നീട് ഗായികയായി മാറുകയും ചെയ്ത സിത്താര കൃഷ്ണകുമാറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഒന്നിലധികം ടെലിവിഷൻ മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ വിജയിയായതിനുശേഷം ആണ് സിത്താര കൃഷ്ണകുമാർ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. 2007-ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ‘അതിശയൻ’ എന്ന ചിത്രത്തിൽ അൽഫോൻസ് ജോസഫ് സംഗീതം നൽകിയ ‘ആലുവ മണപ്പുറത്ത്..’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് സിത്താര കൃഷ്ണകുമാർ തന്റെ സിനിമ അരങ്ങേറ്റം കുറിച്ചത്.

ശേഷം, ചിത്രശലഭങ്ങളുടെ വീട്, എൽസമ്മ എന്ന ആൺകുട്ടി, ട്രാഫിക്, സെല്ലുലോയ്ഡ്, അയാൾ ഞാനല്ല, സഖാവ്, വിമാനം, വാശി, ജാനകി ജാനേ തുടങ്ങി നിരവധി മലയാള സിനിമകളിൽ സിത്താര കൃഷ്ണകുമാർ ഗാനങ്ങൾ ആലപിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സിത്താര ഗാനം ആലപിച്ചിട്ടുണ്ട്. ‘ഉടലാഴം’, ‘കഥ പറഞ്ഞ കഥ’ എന്നീ സിനിമകൾക്ക് വേണ്ടി സംഗീതം നിർവഹിച്ച സിത്താര, ‘ഗാനഗന്ധർവ്വൻ’, ‘ചോല’ എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

fpm_start( "true" ); /* ]]> */