ചെന്താമരപ്പെണ്ണ്’! ബിജുവേട്ടന്റേം, കവിയേച്ചീടേം ആദ്യ സംരംഭം.. തുടക്കം അടിപൊളി,മനസ്സ് നിറയെ അഭിനന്ദനങ്ങളുമായി ആരാധകർ

ചുരുങ്ങിയ സമയം കൊണ്ട് മലയാള യൂട്യൂബിൽ ഏകദേശം മുപ്പത് മില്യൺ അധികം സബ്സ്ക്രൈബ്ർസിനെ നേടിയ യൂട്യൂബ് ചാനലാണ് കെ ബ്രോ ബിജു ഋത്വിക് എന്ന ചാനൽ. കേരളത്തിലെ ആദ്യത്തെ ഡയമൻഡ് പ്ലേ ബട്ടൺ വാങ്ങിയ യൂട്യൂബ് ചാനലും ബിജുവിന്റെയായിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ നമ്പർ വൻ യൂട്യൂബ് ചാനൽ എന്ന പേരിൽ നിരവധി പുരസ്‌കാരങ്ങൾ ബിജുവിന്റെ കുടുബം ഏറ്റുവാങ്ങിയിരുന്നു. 2020ലാണ് ബിജു യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്.

ആ സമയങ്ങളിൽ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു ചിത്രീകരണം. ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിജു വളരെ പെട്ടെന്നായിരുന്നു യൂട്യൂബ് ചാനലിലേക്ക് കടന്നു വന്നത്. അത്യാവശ്യം വരുമാനം ഉണ്ടായിട്ടും സാധാരണ ജീവിതമാണ് ഈ കുടുബം നയിക്കുന്നത്. കണ്ണൂർക്കാരനും കന്നഡക്കാരിയായ തന്റെ ഭാര്യയെയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

താൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നാ ഓരോ വിഡിയോയും നാട്ടിൻപുറത്തെ നന്മയും സാധാരണക്കാരന്റെ ജീവിതമൊക്കെ എടുത്ത് കാണിക്കുന്ന കാഴ്ച്ചകളാണ് കാണാൻ സാധിക്കുന്നത്. താൻ ചാനൽ തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പിന്തുണയായി എത്തിയത് സുഹൃത്തക്കളായിരുന്നു. കൊറോണ സമയത്തായിരുന്നു വീഡിയോ ചെയ്യാൻ പദ്ധതിയിടുന്നത്. ഒരുപാട് സമയമായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്.

ആദ്യ വീഡിയോകൾക്ക് നല്ല അഭിപ്രായങ്ങൾ ലഭിച്ചതോടെയാണ് കൂടുതൽ വീഡിയോകൾ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്. ക്യാമറ മുതൽ വീഡിയോയുടെ സ്ക്രിപ്റ്റിംഗ് വരെ ബിജു തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി കൊണ്ടിരിക്കുന്നത് ഇരുവരും കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആൽബം മൂവിയുടെ പ്രോമോയാണ് ഏതാനും സമയങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയത്. ചെന്താമരപെണ്ണ് എന്ന കുറിപ്പോടെയാണ് പ്രോമോ യൂട്യൂബിൽ റിലീസ് ചെയ്തത്.