ഗ്ലാമറസായി അഭയ ഹിരണ്മയി!!!കളർഫുൾ ലൈഫ് സ്റ്റൈലിൽ അടിച്ചുപൊളിച്ച് താരം | Abhaya Hiranmayi

തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാള സംഗീത ആസ്വാദകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ ഗായികമാരിൽ ഒരാളാണല്ലോ അഭയ ഹിരണ്മയി. മലയാളത്തിനു പുറമേ നിരവധി തെലുങ്ക് ഭാഷകളിലെ സംഗീതങ്ങൾക്ക് ഈണം പകർന്ന താരം 2014 ൽ പുറത്തിറങ്ങിയ “നാക്കു പെന്റ നാക്കു ടെക്ക” എന്ന മലയാളം ചിത്രത്തിന് ഗാനം ആലപിച്ചുകൊണ്ടാണ് തന്റെ കരിയറിന് തുടക്കമിടുന്നത്.

മാത്രമല്ല പിന്നീട് ടൂ കണ്ട്രീസ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായക രംഗത്ത് സജീവമായി മാറുകയും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്യുകയായിരുന്നു അഭയ. മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് ഇന്നും ആലാപന രംഗത്ത് സജീവമാണ് താരം.ഗോപി സുന്ദറിന്റെ രചനയിൽ പിറന്ന നിരവധി പാട്ടുകൾക്ക് അഭയ ഹിരണ്മയി ഈണം നൽകി.

മോഡലിംഗ് മേഖലയിലും ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം കൂടിയാണ് അഭയ ഹിരണ്മയി. മാത്രമല്ല തന്റെ സ്റ്റൈലിഷ് മേക്കോവറിലുള്ള നിരവധി ഫോട്ടോഷൂട്ടുകളും താരം ആരാധകർക്കായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം ഇത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഒന്നാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ തരംഗമായി മാറിയിട്ടുള്ളത്.

ഇളം പച്ചയും മഞ്ഞയും വെളുപ്പും നിറത്തിലുള്ള ഒരു കാഷ്വൽ കോസ്റ്റ്യൂമിൽ ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം ആരാധകരുമായി പങ്കുവച്ചിരുന്നുവെങ്കിലും ഈയൊരു ബോൾഡ് ലുക്കിലുള്ള ചിത്രം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. ജീവിതം എപ്പോഴും ഇത്തരത്തിൽ കളർ ഫുള്ളാകട്ടെ എന്നും തങ്ങൾ എപ്പോഴും കൂടെയുണ്ട് എന്നും ആരാധകർ കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്.

Comments are closed.