ഇപ്പോഴും ഞാനും അശ്വതിയും പ്രണയിച്ചു കൊണ്ടിരിക്കുന്നു; താരിണിയെ കണ്ടു പിടിച്ചത് കണ്ണൻ തന്നെയാണ്; ചക്കിയുടെ രാജകുമാരനെ കണ്ടെത്താൻ സഹായിച്ചത് ജാതകം; വീഡിയോ വൈറൽ.!! | Actor Jayaram About Family

Actor Jayaram About Family: മലയാളികൾക്ക് പരിചയപ്പെടുത്തണ്ടാത്ത താരമാണ് ഏറ്റവും സുപരിചിതനായ നായകൻ ജയറാം. 35 വർഷങ്ങളുടെ അഭിനയ ജീവിതത്തിൽ താരം അഭിനയിച്ച് തിമിർത്ത കഥകളും പകർന്നാടിയ കഥാപാത്രങ്ങളും നിരവധിയാണ്. മലയാളത്തിൽ എന്നതുപോലെ മറ്റ് ഭാഷകളിലും തന്റെ അഭിനയ പ്രാവിണ്യം തെളിയിക്കുവാൻ കഴിഞ്ഞ താരം കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.

നല്ല കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിൽ സ്വയം എടുത്ത ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ വൻ തിരിച്ചു വരവ് നടത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് അബ്രഹാം ഓസ്‌ലർ. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിൽ ജയറാം കാഴ്ച വച്ചിരിക്കുന്നത് വന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ പ്രൊമോഷന്റെ ഭാഗമായി ജയറാം പങ്കുവെച്ച ചില കാര്യങ്ങളാണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

ചിത്രം ആളുകൾ ഏറ്റെടുക്കുമെന്ന് പ്രദർശനത്തിന് സിനിമയെത്തുന്നതിനു മുൻപേ തന്നെ നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ് ജയറാം പറയുന്നത്. തന്റെ കുടുംബവിശേഷങ്ങളും താരം ഇന്റർവ്യൂവിൽ പങ്കുവെക്കുന്നുണ്ട്. മകൻ അവന് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെയാണ് ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എന്നും അതിൽ തങ്ങൾക്ക് യാതൊരു പരാതിയും ഇല്ലെന്നുമാണ് ജയറാം പറയുന്നത്. അവൻറെ ഇഷ്ടമല്ലേ വലുതെന്ന് താരം ചോദിക്കുന്നുണ്ട്. മാത്രവുമല്ല മരുമകളെ ആദ്യം കണ്ടപ്പോൾ മറ്റേ പെട്ടി കൂടി എടുത്തു കൊണ്ടുവരാനാണ് പറഞ്ഞതെന്നും ജയറാം തമാശയോടെ പറയുന്നു

അഭിനയ കാലയളവിൽ പ്രണയത്തിലാവുകയും പിന്നീട് ജീവിതത്തിൽ ഒന്നാവുകയും ചെയ്ത താരങ്ങളാണ് ജയറാമും പാർവതിയും. അതേ റൊമാൻസും ഇഷ്ടവും ഒക്കെ ഇന്നും തങ്ങൾക്കിടയിൽ ഉണ്ടെന്ന് പല ഘട്ടത്തിലും താരങ്ങൾ പറയാതെ പറഞ്ഞിട്ടും ഉണ്ട്. മക്കൾ ഇരുവരും വിവാഹം കഴിച്ച് പോകുമ്പോൾ ഞങ്ങൾക്ക് കൂടുതൽ പ്രണയിക്കുവാൻ അവസരം ലഭിക്കും എന്നും ഇപ്പോൾ അപ്പാ, അമ്മാ എന്ന് പറഞ്ഞ് പുറകീന്ന് മാറാതെ നിൽക്കുകയല്ലേ എന്നും ജയറാം തമാശയോടെ ചോദിക്കുന്നു. മാത്രവുമല്ല മമ്മൂട്ടി, മോഹൻലാൽ, കലാഭവൻ മണി, ഇന്നസെൻറ്, ജഗദീ തുടങ്ങിയ സഹതാരങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങളും ജയറാം പറയുന്നുണ്ട്. താൻ നല്ലൊരു ക്ഷീര കർഷകനാണെന്നും ആനയും മേളവും പോലെ തന്നെ തനിക്ക് പ്രിയപ്പെട്ടതാണ് കൃഷിയെന്നും ജയറാം വ്യക്തമാക്കുന്നു. ഇൻറർവ്യൂവിലൂടെ തായമ്പകയുടെ ആദ്യപാഠങ്ങൾ ആളുകളിലേക്ക് എത്തിക്കുവാനുള്ള ശ്രമവും താരം നടത്തുന്നുണ്ട്.