പയ്യൻ പണ്ടേ മോഡേൺ ആണ്!! ഈ ഡിസ്കോ താരം ആരാണെന്ന് ഒരൊറ്റ നോട്ടത്തിൽ മനസ്സിലായോ?

സിനിമ താരങ്ങളെ പോലെ തന്നെ ടെലിവിഷൻ താരങ്ങൾക്കും വലിയ ആരാധക പിന്തുണയാണ് മലയാളികൾക്കിടയിൽ ഉള്ളത്. ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല, ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും, മറ്റു മിനിസ്ക്രീൻ പരിപാടികളിലൂടെയും താരങ്ങൾ ആരാധകരെ സൃഷ്ടിക്കുന്നു. ഇത്തരത്തിൽ താരമായി മാറിയ ഒരു വ്യക്തിയുടെ പഴയകാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.

തീർച്ചയായും, ഇദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ പല ഐഡന്റിറ്റികളും അദ്ദേഹത്തിന് ഇപ്പോഴും ഉണ്ട് എന്നതിനാൽ തന്നെ, ഈ താരം ആരാണെന്ന് നിങ്ങളിൽ പലർക്കും മനസ്സിലായിട്ടുണ്ടാകും. തീർച്ചയായും അങ്ങനെ മനസ്സിലായവർ ഇപ്പോൾ തന്നെ ആ പേര് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഇനി ഈ താരത്തിന്റെ വിശേഷങ്ങളിലേക്ക് വരാം.

ഒരു ടെലിവിഷൻ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന, ഡി 4 ഡാൻസ് എന്ന പരിപാടിയിലൂടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ നർത്തകനും നടനുമായ ഋഷി എസ് കുമാറിന്റെ പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ‘ഉപ്പും മുളകും’ എന്ന സിറ്റ്കോം ടെലിവിഷൻ പരമ്പരയിലൂടെയാണ് ഋഷി കൂടുതൽ ജനപ്രീതി നേടിയത്. ഋഷി എസ് കുമാർ എന്നാണ് യഥാർത്ഥ പേരെങ്കിലും, അദ്ദേഹം അറിയപ്പെടുന്നത് ‘മുടിയൻ’ എന്ന പേരിലാണ്.

തന്റെ ഹെയർ സ്റ്റൈലിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് ഋഷി. ഉപ്പും മുളകും എന്ന പരമ്പരയിൽ വിഷ്ണു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പരമ്പരയിൽ വീട്ടിലെ വിളിപ്പേരായി മുടിയൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഇത് ഏറ്റെടുത്തുകൊണ്ട് തന്നെ ആരാധകരും ഋഷിയെ മുടിയൻ എന്ന് വിളിക്കുന്നു. ചില സിനിമകളിലും ഇതിനോടകം താരം മുഖം കാണിച്ചിട്ടുണ്ട്.

fpm_start( "true" ); /* ]]> */
actor
Share