സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ദുർ​ഗ.. സ്ലീവ് ലെസും കൂളിം​ഗ് ​ഗ്ലാസുമിട്ട് ​ഗ്ലാമറസായി താരം | Actress Durga krishna new stylish western look

Actress Durga krishna new stylish western look Malayalam : ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമായ നടിയാണ് ദുർ​ഗാ കൃഷ്ണ. നർത്തകി എന്ന നിലയിൽ തിളങ്ങിയ താരം 2017 ൽ പ്രിഥ്വിരാജ് ചിത്രം വിമാനത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രം പരാജയമായിരുന്നുവെങ്കിലും വലിയ കണ്ണുകളുള്ള ആ സുന്ദരിയെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ, ഉടൽ, കിം​ഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തി.

ശാലീന സുന്ദരിയായി എത്തിയ താരം ഇപ്പോൾ മോഡേൺ ലുക്കിലും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്ക് വെച്ച ചിത്രം ഇതിനോടകം വൈറലായി. കറുത്ത നിറത്തിലുള്ള പാന്റും ടോപ്പുമിട്ട് നിൽക്കുന്ന താരത്തിന്റെ കൈയിൽ കറുത്ത ഹാന്റ് ബാ​ഗും ഒപ്പം കറുത്ത കൂളിം​ഗ് ​ഗ്ലാസും ഉണ്ട്. ഒരു സ്വാ​ഗ് ലുക്കിലാണ് ഇത്തവണ ദുർ​ഗ പ്രത്യക്ഷപ്പെട്ടത്. ദ് വാക്ക് ഇൻ ബ്ലാക്ക് എന്ന അടിക്കുറിപ്പ് ചിത്രത്തിന് യോജിച്ചതായി തോന്നി. മഞ്ഞ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച മറ്റൊരു ചിത്രവും ഇതോടൊപ്പം

പോസ്റ്റ് ചെയ്തിട്ടുണ്ട്. സൺ ഷൈൻ എന്ന അടിക്കുറിപ്പുമായാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. രണ്ട് പോസ്റ്റിലും വ്യത്യസ്ത ലുക്കിലെത്തിയ താരത്തിന് മികച്ച പ്രതികരണമാണ് കമന്റുകളിലൂടെ ലഭിക്കുന്നത്. ഉടൽ എന്ന ചിത്രത്തിലൂടെ താരം വലിയ വിവാദങ്ങളിലേർപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസനുമായി ​ഗ്ലാമറസ് രം​ഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ

മോശം പ്രതികരണങ്ങളാണ് താരം നേരിട്ടത്. കുടുക്ക് എന്ന ചിത്രത്തിലെ ലിപ്പ്ലോക്ക് രം​ഗങ്ങളും വലിയ ചർച്ചകൾക്കിടയാക്കി. കോഴിക്കോട് സ്വദേശിയായ താരം 2021ൽ അഭിനേതാവും നിർമ്മാതാവുമായ അർജുൻ രവീന്ദ്രനെ വിവാഹം ചെയ്തു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത് മോഹൻലാൽ അഭിനയിക്കുന്ന റാം എന്ന ചിത്രമാണ്.