മലയാളികളുടെ ഇഷ്ട നായികയ്ക്ക് വിവാഹ നിശ്ചയം.. ചുവപ്പിൽ ഹരിത അതീവ സുന്ദരിയെന്ന് ആരാധകർ

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന മിനി സ്ക്രീൻ പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനിൽ സഹനായികയായിരുന്ന ഹരിത ശ്രീക്കുട്ടി എന്ന കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കസ്തൂരിമാനിന് ശേഷം വിവിധ സിനിമയിൽ നിന്നും താരത്തിന് അവസരം ലഭിച്ചിരുന്നു.

കാർബൺ, ഒരു പക്കാ നാടൻ പ്രേമം എന്നീ ചിത്രങ്ങളിൽ ഹരിത അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം അറിയാൻ ആരാധകർക്ക് പ്രത്യേക ആകാംഷ തന്നെയുണ്ട് പ്രിയ താരത്തിന്റെ വിവാഹ നിശ്ചയം ഇന്നലെ ആയിരുന്നു. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയായിൽ സജീവമാണ്. സിനിമ രം​ഗത്ത് തന്നെ സജീവമായ വ്യക്തിയായ വിനായക് ആണ് ഹരിതയുടെ വരൻ. എഡിറ്ററാണ്.

തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകളിൽ എഡിറ്ററായി വിനായകൻ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയാണ്. ചുവപ്പ് ലഹങ്കയിൽ അതീവ സുന്ദരിയായിട്ടാണ് ഹരിത നിശ്ചയത്തിനെത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായിട്ട് നടത്തിയ ചടങ്ങിന് ആശംസകളറിയിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് രം​ഗത്തെത്തിയിരിക്കുന്നത്. വിവാഹ നിശ്ചയ വേഷത്തിൽ ഹരിതയെ കാണാൻ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.

ട്രെഡിഷണലും മോഡേണും ഇടകലർത്തിയാണ് ഹരിതയുടെ ഡ്രെസ് ഡിസെെൻ ചെയ്യ്തിരിക്കുന്നത്. വസ്ത്രത്തിനൊത്ത മേക്കപ്പും കൂടുതൽ ഭം​ഗിയായി മാറിയിട്ടുണ്ട്. നീല കുർത്തിയിലും മുണ്ടിലുമാണ് വിനായകൻ നിശ്ചയത്തിനെത്തിയത്. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി സിനിമ സീരിയൽ താരങ്ങൾ രം​ഗത്തെത്തിയിട്ടുണ്ട്. സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾ കലമാൻ എന്ന സീരിയലിലാണ് ഹരിത ഇപ്പോൾ അഭിനയിക്കുന്നത്. റെയിനാണ് സീരിയലിൽ ഹരിതയുടെ നായകൻ.

Comments are closed.