ലവ് യു മൈ ഏട്ടായി 😍😍 യുവക്ക് പിറന്നാൾ ആശംസകളുമായി മൃദുല

നിരവധി മലയാളം സീരിയൽ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേത്രിയാണല്ലോ മൃദുല വിജയ്. കല്യാണ സൗഗന്ധികം എന്ന ഏഷ്യാനെറ്റിന്റെ സീരിയൽ പരമ്പരയിലൂടെയാണ് മൃദുല പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. തുടർന്ന് മഞ്ഞുരുകും കാലം, കൃഷ്ണ തുളസി എന്നീ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടികൾ നേടാനും താരത്തിന് സാധിച്ചിരുന്നു.

സീരിയലിനു പുറമെ നിരവധി മലയാള തമിഴ് ചിത്രങ്ങളിലും മുഖം കാണിച്ച താരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ഉള്ളത്. അതിനാൽ തന്നെ യുവ നടൻ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാത്രമല്ല ഏറെ വൈകാതെ തന്നെ ഒരു കുഞ്ഞതിഥി കൂടി തങ്ങൾക്കിടയിലേക്ക് വരുമെന്ന സന്തോഷ വാർത്തയും ഇരുവരും പുറത്തുവിട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ മൃദുല തന്റെ ഗർഭകാല വിശേഷങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും പലപ്പോഴും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ, തങ്ങളുടെ പൊന്നോമനക്കായുള്ള കാത്തിരിപ്പിന് മുമ്പായി മറ്റൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൃദുല. തന്റെ പ്രിയതമനായ യുവ കൃഷ്ണയുടെ പിറന്നാൾ ദിവസത്തിൽ ഹൃദയം നിറഞ്ഞ ആശംസയുമായി എത്തിയിരിക്കുകയാണ് താരം.

തന്റെ ജീവന്റെ നല്ല പാതിയായ യുവക്കൊപ്പം തങ്ങളുടെ സന്തോഷം മുഹൂർത്തങ്ങളിൽ പകർത്തിയ ഒരു കൂട്ടം ചിത്രങ്ങൾ ആയിരുന്നു താരം പങ്കുവെച്ചിരുന്നത്. “ഹാപ്പി ബർത്ത്ഡേ റ്റു ദ ബെസ്റ്റ് ഹസ്ബൻഡ് എവർ, ലവ് യു മൈ ഏട്ടായി” എന്ന ക്യാപ്ഷനിൽ ആയിരുന്നു യുവ കൃഷ്ണക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചത്. ഈയൊരു പോസ്റ്റ് നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളും ആശീർവാദങ്ങളുമായി എത്തുന്നത്.

Comments are closed.