ഹൂല ഹൂപ് ഡാൻസുമായി അഹാന.. എന്ത് ചെയ്‌താലും എക്സ്പ്രെഷൻസ് ഇടുന്നത് അഹാനയ്ക്ക് ഒരു ശീലമായി പോയി.!! [വീഡിയോ]

ലൂക്ക എന്ന ചിത്രത്തിലെ നിഹാരികയായി മലയാളികളുടെ മനസിലേക്ക് ഇടം പിടിച്ച് കയറിയ നടിയാണ് അഹാന കൃഷ്ണ കുമാര്‍. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അഹാനയുടെ ഓരോ പോസ്റ്റും ആരാധകർക്ക് ആഘോഷമാണ്.

ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മ സിന്ധുകൃഷ്ണയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും ഒരു മടിയിലാതെ കൂടെനിൽക്കുന്ന ആളാണെന്നാണ് അഹാന അമ്മയെ കുറിച്ച് പറയുന്നത്.

എന്ത് ചെയ്‌താലും എക്സ്പ്രെഷൻസ് ഇടുന്നത് അഹാനയ്ക്ക് ഒരു ശീലമായി പോയി എന്നാണ് ആരാധകർ പറയുന്നത്. താരത്തിന്റെ ഹൂല ഹൂപ് ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സോഷ്യല്‍ മീഡിയയില്‍ അഹാനയെപ്പോലെതന്നെ സജീവമാണ് താരത്തിന്റെ കുടുംബവും. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് അഹാനയുടെ പുതിയ ചിത്രം.

Comments are closed.