ബിഎംഡബ്ല്യു സൂപ്പർ ബൈക്കിൽ യൂറോപ്പ് ചുറ്റിയടിച്ച് അജിത്ത്😱😱 വൈറലായി താരത്തിന്റെ ചിത്രങ്ങൾ.!!

തമിഴ് സിനിമാ ലോകത്തെ തല എന്ന് അറിയപ്പെടുന്ന ഇതിഹാസ താരമാണല്ലോ അജിത് കുമാർ. തന്റെ സിനിമാ ജീവിതത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധനാപാത്രമായി മാറാൻ താരത്തിന് ചുരുങ്ങിയസമയം കൊണ്ട് തന്നെ സാധിക്കുകയും ചെയ്തിരുന്നു. തന്റെ അഭിനയത്തോടൊപ്പം തന്നെ തന്റെ പാഷനായ റെയ്സിംഗും എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന താരം പലപ്പോഴും തന്റെ യാത്രകളിലൂടെ വാർത്താ ശ്രദ്ധ നേടാറുണ്ട്.

മാത്രമല്ല പല കാറോട്ട മത്സരങ്ങളിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുള്ള താരത്തിന്റെ ഹോബികൾ ആഡംബര സൂപ്പർ ബൈക്കുകൾ സ്വന്തമാക്കുകയും വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുകയും ചെയ്യുക എന്നതാണ്. മാത്രമല്ല ഇത്തരത്തിൽ കഴിഞ്ഞ വർഷം റഷ്യയിലൂടെയുള്ള തന്റെ ഐതിഹാസികമായ ബൈക്ക് പര്യടത്തിലൂടെ വാർത്തകളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു താരം.

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ യൂറോപ്പ് സഞ്ചാരത്തിനിടയിൽ ഉള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏകദേശം ഇരുപത് ലക്ഷത്തിൽ പരം രൂപ വിലവരുന്ന ബി എം ഡബ്ലിയു സൂപ്പർ ബൈക്കായ ആർ 1200 ആർ ടി യോടൊപ്പമാണ് തലയുടെ ഈയൊരു സാഹസിക യാത്ര. മാത്രമല്ല ബൈക്കിനൊപ്പം യുകെ- യൂറോ ടണലിന് മുന്നിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

ഹെൽമെറ്റും ജാക്കറ്റും ഉൾപ്പെടെയുള്ള പൂർണ്ണമായ റൈഡിങ് ഗിയേഴ്സ് ധരിച്ചു കൊണ്ട് കിടിലൻ ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. യാത്രയിൽ താരത്തോടൊപ്പം അനുഗമിക്കുന്ന സുപ്രജ് വെങ്കിട്ട് എന്നയാൾ പകർത്തിയ ഈയൊരു ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തതോടെ ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ഈയൊരു യാത്രയ്ക്ക് ആശംസകളുമായി എത്തുന്നത്. മാത്രമല്ല തന്റെ ജോലിയോടൊപ്പം തന്നെ പാഷനും മുറുകെപ്പിടിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് അജിത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Comments are closed.