ലാലേട്ടനെ കാണാൻ മരക്കാർ സെറ്റിൽ തല അജിത്ത് കുമാർ; വൈറലായി വീഡിയോ! ആവേശത്തിമർപ്പിൽ ആരാധകർ

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മെഗാസ്റ്റാർ മോഹൻലാൽ ലാൽ കുഞ്ഞാലിമരയ്ക്കാറായി വേഷമിടുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. ബോളിവുഡ് താരം സുനിൽഷെട്ടി ഉൾപ്പെടെയുള്ള വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്.

സെറ്റിലെത്തിയ അജിത്ത് എല്ലാവരെയും കാണുകയും ലാലേട്ടനുമായി അല്പ സമയം ചെലവഴിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്. പ്രിയദർശൻ, സുനിൽ ഷെട്ടി, അർജുൻ സർജ, മുകേഷ്, ഇന്നസെൻറ് തുടങ്ങിയ വൻ താരനിരയും വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ചാർട്ടിലും വീഡിയോ ഇടം പിടിച്ചു കഴിഞ്ഞു. നൂറുകോടി ബജറ്റിലൊരുങ്ങുന്ന ആദ്യ മലയാളചലച്ചിത്രമാണ് മരക്കാർ.

ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒ ടി ടി റിലീസ് ചെയ്യണമോ തീയേറ്ററിൽ റിലീസ് ചെയ്യണമോ എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ റിലീസിംഗ് ഏത് പ്ലാറ്റ്ഫോമിൽ ആണെങ്കിലും അത് വേഗത്തിൽ വേണമെന്നുള്ള താണ് ആരാധകരുടെ ആവശ്യം

Comments are closed.