ഇത് അനിഖ തന്നെയോ 😱 ആരാധകരെ ഞെട്ടിച്ച് മിനി ഗൗണിൽ സ്റ്റൈലൻ ലുക്കിൽ അനിഖ 😍

ബാലതാരമായി എത്തി സിനിമയിൽ സജീവമായ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളികളുടെ കൺമുന്നിൽ വളർന്ന പെൺകുട്ടിയാണ് അനിഖയെന്ന് പറയുന്നതാകും സത്യം. മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള താരമാണ് ഇന്ന് അനിഖ. മലയാള സിനിമയിലും തമിഴിലും നയൻതാരയുടെ മകളായെത്തി അനിഖ ശ്രദ്ധേയയായി മാറുകയായിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ മോഡലിങ് രംഗത്തും സജീവമാണ് അനിഖ

. ക്ലാസിക്കലും മോഡേൺ ലുക്കിലും ഉള്ള ചിത്രങ്ങളാണ് അനിഖ പലപ്പോഴും പങ്കുവെക്കാറ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ കുട്ടി താരം ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. 1.5 മില്യണിലധികം ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ അനിഖയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സ്റ്റൈലിഷ് വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് അനിഖയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഡാർക്ക് ഗ്രീൻ ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള ഫ്രോക്കിന് ഭംഗി നൽകുന്നത് അതിന്റെ വി നെക്കാണ്. പ്രിയങ്കയാണ് മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. അധികം മേക്കപ്പ് നൽകാതെ സിമ്പിളായിട്ട് ഒരുങ്ങിയിട്ടുള്ള താരം അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. ജോ മേക്കപ്പ് ആർട്ടിസ്റ്റാണ് അനിഖയുടെ ലുക്കിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.

നിരവധി താരങ്ങളും ആരാധകരുമാണ് അനിഖയുടെ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിട്ടുള്ളത്. മോഡലിങ്ങിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് എത്തിയത്. കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഖയുടെ സിനിമ അരങ്ങേറ്റം. പിന്നീട് 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് താരത്തെ ഏറെ ശ്രദ്ധേയമാക്കിയത്. 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ അനിഖ നേടിരുന്നു. തുടർന്ന് അഭിനയത്തിൽ സജീവമായ താരം മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.

Comments are closed.