ജെർബെറാ പൂക്കളും റമ്പൂട്ടാൻ പഴങ്ങളുമേന്തി ഫോട്ടോഷൂട്ടിൽ തിളങ്ങി അനിഖ സുരേന്ദ്രൻ

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിക്കൊണ്ട് ശ്രദ്ധ നേടിയ താരമാണല്ലോ അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “കഥ തുടരുന്നു” എന്ന സിനിമയിൽ ശ്രദ്ധേയമായ ബാല കഥാപാത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്നുകൊണ്ട് ഇന്ന് മലയാള സിനിമയിലെ യുവ നായിക നിരയിലേക്ക് കാലെടുത്തുവെക്കുകയാണ് താരം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ചുരുങ്ങിയ വേഷങ്ങളിലൂടെ സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി മാറിയ അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡുകൾ അടക്കം നിരവധി ബഹുമതികളും ഇക്കാലയളവിൽ നേടിയെടുത്തിട്ടുണ്ട്. അതിനാൽ തന്നെ തീർച്ചയായും മലയാള സിനിമയിലെ ഭാവി നായികമാരിൽ ഒരാളായിട്ടാണ് താരത്തെ സിനിമാ പ്രേമികൾ കണക്കാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരം ആരാധകരുമായി സംവദിക്കാനും തന്റെ പുത്തൻ വിശേഷങ്ങളും മറ്റും പങ്കുവെക്കാനും സമയം കണ്ടെത്താറുണ്ട്.

മാത്രമല്ല വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ പലപ്പോഴും സിനിമാ പ്രേമികളുടെ മനം കവരാനും താരത്തിന് സാധിക്കാറുണ്ട്. മോഡേൺ കോസ്റ്റ്യൂമുകളിലുള്ള ഇത്തരം ഫോട്ടോ ഷൂട്ടുകൾ ക്ഷണനേരം കൊണ്ട് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത ഫോട്ടോഷൂട്ടിൽ വീണ്ടും തിളങ്ങിയിരിക്കുകയാണ് താരം. തൂവെള്ള നിറത്തിലുള്ള മിനി ഗൗണിൽ അതീവ സുന്ദരിയായി മാലാഖയെ പോലെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഈയൊരു ഫോട്ടോ ഷൂട്ടിലെ കോസ്റ്റ്യൂം എന്നതുപോലെ തന്നെ ചിത്രത്തിന്റെ പശ്ചാത്തലവും ഏറെ ശ്രദ്ധേയമാണ്. ജെർബെറാ പൂക്കളും റമ്പൂട്ടാൻ പഴങ്ങളും കയ്യിലേന്തി കൊണ്ട് ഒരു നദിക്ക് മുകളിലാണ് ഈയൊരു ഫോട്ടോ ഷൂട്ട് എന്നതാണ് ഏറെ ശ്രദ്ധേയം. റെയിൻബോ മീഡിയയുടെ ശരത് ഘോഷ് പകർത്തിയ ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

Comments are closed.