പൂക്കൾ പൂക്കും നേരം… മനംമയക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ. വൈറലായി ചിത്രങ്ങൾ.!!

മലയാള സിനിമാ ലോകത്തേക്ക് ബാലതാരമായി കടന്നുവന്നു കൊണ്ട് സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായി മാറിയ താരമാണല്ലോ അനിഖ സുരേന്ദ്രൻ.” കഥ തുടരുന്നു” എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെറിയ പ്രായത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കിയിരുന്നു. കിട്ടുന്ന കഥാപാത്രങ്ങൾ അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കാനും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും സാധിക്കുന്നു എന്നതാണ് അനിഖയെ മറ്റു ബാലതാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് ബാലതാരത്തിൽ നിന്നും ഒരു യുവ നായികയിലേക്ക് ചുവടുവച്ച താരം തീർച്ചയായും മലയാളസിനിമാ ലോകത്തിന് ഒരു മുതൽക്കൂട്ടാവും എന്നാണ് സിനിമാ നിരൂപകർ അഭിപ്രായപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല പലപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞു താരം വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള പൂക്കൾ പ്രിന്റ് ചെയ്തിട്ടുള്ള ലോങ്ങ് ഗൗണിൽ അതീവ സുന്ദരിയായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടിണ്ടായിരുന്നത്.

പലപ്പോഴും കിടിലൻ മേക്കോവറിലും കോസ്റ്റ്യൂമുകളിലുമുള്ള ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ഞെട്ടിക്കാറുള്ള താരത്തിന്റെ ഈയൊരു ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറുകയും ചെയ്തു. ദിനംപ്രതി ഗ്രാമർ കൂടുന്നുണ്ടോ എന്നും, ബാലതാരമായി തങ്ങൾ മനസ്സിൽ കണ്ട പ്രിയതാരം ഇപ്പോൾ വലിയ പെൺകുട്ടിയായി മാറി എന്നും ആരാധകർ കമന്റ്കളിലൂടെ അഭിപ്രായപ്പെടുന്നുണ്ട്.

Comments are closed.