കൂട്ടിൽ നിന്നും… സ്റ്റാറ്റസ് കീഴടക്കാൻ മലയാളം പാട്ടിൽ പൊളിച്ചടുക്കി എക്‌സ്പ്രഷൻ ക്വീൻ എയ്ഞ്ചൽ മോൾ വീണ്ടും.!!

കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളുടെ സ്റ്റാറ്റസുകൾ കീഴടക്കിയത് ഒരു കൊച്ചുമിടുക്കിയായിരുന്നു. കഴിഞ്ഞ ദിവസം വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു കണ്ടെത്തിയിരുന്നു സോഷ്യൽ മീഡിയ. പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ ഏയ്ഞ്ചൽ റിതി എന്ന കൊച്ചു സുന്ദരി നിമിഷനേരംകൊണ്ടാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

ഇപ്പോഴിതാ മലയാളം പാട്ടിൽ പൊളിച്ചടുക്കി എത്തിയിരിക്കുകയാണ് എക്‌സ്പ്രഷൻ ക്വീൻ എയ്ഞ്ചൽ മോൾ. മോഹലാണ് അഭിനയിച്ചു തകർത്ത താളവട്ടം സിനിമയിലെ “കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ..” എന്ന ഗാനത്തിനാണ് കുട്ടിത്താരം ഇത്തവണ എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

പഴയ വീഡിയോ എഡിറ്റ് ചെയ്‌ത്‌ മലയാളത്തിൽ ഇറക്കിയതാണെന്നാണ് ചിലർ പറയുന്നത്. എന്തായാലും സംഗതി പൊളിച്ചടക്കിയിട്ടുണ്ട്. ഫാൻസ്‌ പേജുകളിലൂടെയാണ് വീഡിയോ വൈറലായി മാറിയിരിക്കുന്നത്. സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിലെ ഇംഗ്ലീഷ് വരികളാണ് ഈ കുഞ്ഞു താരം അവതരിപ്പിച്ചുകൊണ്ട് രണ്ടു ദിവസം മുൻപ് കയ്യടിനേടിയത്.

പുരികം പൊക്കി മലയാളികളെ വീഴ്ത്തിയിരിക്കുകയാണ് ഈ 5 വയസ്സുകാരി. പലർക്കും ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത ഈ മനോഹരഗാനം വളരെ ഈസിയായാണ് ഈ കുഞ്ഞു താരം തകർപ്പൻ ഭാവാഭിനയം കൊണ്ട് തകർത്തവതരിപ്പിച്ചത്. നീണ്ട കണ്മഷിയൊക്കെ എഴുതി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞു താരം.

Comments are closed.