മാലാഖയായി അപർണ മൾബറി😍😍പുത്തൻ ഫോട്ടോഷൂട്ട് കണ്ട് വിശ്വസിക്കാനാവാതെ ആരാധകർ😮ബിഗ്ഗ്‌ബോസ്സിന് ശേഷം താരത്തിന് ഇത്രയും മാറ്റമോ??!!!

മലയാളം പച്ചവെള്ളം പോലെ സംസാരിക്കുന്ന വിദേശവനിത. മലയാളികളെ ആവേശത്തോടെ ഇംഗ്ളീഷ് പഠിപ്പിച്ച അപർണ മൾബറി അതിനുമുന്നേ തന്നെ മലയാളം നാവുരുളി പോലെ കൈപ്പിടിയിലാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അപർണ മൾബറി ബിഗ്ഗ്‌ബോസ് മലയാളം ഷോയിലും തിളങ്ങിയ താരമാണ്. ഏറെ ദിവസങ്ങൾ ഷോയിലുണ്ടായിരുന്നിട്ടും വലിയ പ്രശ്നങ്ങളിൽ ചെന്നുപെടുകയോ ഒരിക്കൽ പോലും എതിരാളികളെ സൃഷ്ടിക്കുകയോ ചെയ്യാതെ പിൻവാങ്ങിയ മത്സരാർത്ഥിയാണ് അപർണ.

ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ശേഷം അപർണയെ പ്രേക്ഷകർ കാണുന്നത് ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിലൂടെയാണ്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ബിഗ്ഗ്‌ബോസ്സിൽ കണ്ട അതേ അപർണ തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചിരിക്കുന്നത്. തേയിലത്തോട്ടങ്ങളാണ് അപർണയുടെ പുതിയ ഫോട്ടോഷൂട്ടിൻറെ ലൊക്കേഷൻ. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന നായികയുടെ ചിത്രങ്ങൾ എന്ന രീതിയിലാണ് പുതിയ ഫോട്ടോകൾ കണ്ണിന് ഇമ്പം പകരുന്നത്. തൂവെള്ള നിറത്തിലുള്ള ഫ്രോക്കിൽ അതിസുന്ദരിയായാണ് അപർണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം ഒരു മാലാഖയെപ്പോലുണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്. വേറിട്ട മുഖഭാവങ്ങളും ചിത്രങ്ങളെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മലയാളികൾക്ക് എന്നും അവരുടെ ദത്തുപുത്രി തന്നെയാണ് അപർണ മൾബറി. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ മലയാളികളെ പഠിപ്പിക്കുന്ന അപർണ ബിഗ്ഗ്‌ബോസ് ഷോയിലെത്തിയപ്പോൾ അവിടെ മലയാളം ഏറ്റവും നന്നായി സംസാരിക്കുന്ന അഞ്ച് പേരിൽ ഒരാളായി മാരുകയും ചെയ്തു.

സൗമ്യവും ശാന്തവുമായ ഇടപെടലുകൾ അപർണയ്ക്ക് പ്രേക്ഷകസ്വീകാര്യത ഉയർത്തി. എന്തായാലും താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ. യഥാർത്ഥത്തിൽ ചിത്രത്തിൽ കാണുന്നപോൽ നിങ്ങൾ ഒരു മാലാഖ തന്നെ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കമ്മന്റും ഇപ്പോൾ ചിത്രങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

Comments are closed.