അരിപൊടി ഉണ്ടെകിൽ ബ്രേക്ക്ഫാസ്റ്റ് ഇനി ഞൊടിയിടയിൽ തയാറാക്കാം 😋സൂപ്പർ ബ്രേക്ക്‌ ഫാസ്റ്റ് റെഡി👌🏻

ഒത്തിരി ഉപകാരപ്പെടുന്ന ഒരു വിഭവമാണ് ഇന്നത്തെ ഈ റെസിപ്പി. അരിപ്പൊടി കൊണ്ട് രാവിലെ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അധികസമയം എടുക്കാത്ത വളരെ രുചികരമായ വിഭവം ആണ്‌. ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ ആയിരുന്നാലും, യാത്ര പോകുമ്പോൾ കൊണ്ടുപോകാനായിരുന്നാലും, ഇനി കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന നല്ലൊരു ദോശയാണത്.അരിപ്പൊടികൊണ്ട് രാ വിലെ എന്തെളുപ്പം ഇതുപോലെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാൻ. അരി വെള്ളത്തിലിട്ട് കുതിർക്കേണ്ട ആവശ്യമില്ല കാത്തിരിക്കേണ്ട ആവശ്യമില്ല അരയ്ക്കണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്

കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ പറ്റുന്ന ഒരു ദോശയാണത് വളരെ സോഫ്റ്റ് തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു ദോശയാണ് ഇന്നത്തെ ഈ ഒരു അരി പൊടി കൊണ്ടുള്ള ദോശ. അതിനായിട്ട് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിനു അരിപ്പൊടി എടുക്കുക അതിന് ഒപ്പം തന്നെ കുറച്ച് ചോറും ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും, രണ്ടു ചെറിയ ഉള്ളിയും, ഒരു സ്പൂൺ ജീരകവും, ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായിട്ട് അരച്ചെടുക്കുക അരച്ച മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം.

മറ്റൊരു ച്ച അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച്, ചുവന്ന മുളകും ചേർത്ത് കറിവേപ്പിലയും ചേർത്ത് ചീകി എടുത്തിട്ടുള്ള ക്യാരറ്റും ചേർത്ത് ചില സ്ഥലങ്ങളിൽ ചുവന്ന മുളകും, അല്ലെങ്കിൽ കുരുമുളക് ചതച്ചത് കൂടി ചേർത്തു കൊടുക്കാറുണ്ട്ഇത്രയും ചേർത്ത് ഇത് നന്നായി വഴറ്റിയെടുത്ത് അതിലേക്ക് ഇഞ്ചി ചതച്ചതും, കൂടി ചേർത്ത് വീണ്ടും നന്നായി വഴറ്റിയതിനുശേഷം ഇത് നന്നായി വെന്തുകഴിയുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള മാവിലേക്ക് ചേർത്തു കൊടുക്കാം.മാവിലേക്ക് ചേർത്തു ഒപ്പ് എല്ലാം പാകത്തിന് ആണോ എന്ന് നോക്കിയതിനുശേഷം ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ പുരട്ടി അതിലേക്ക് മാവ് കോരി ഒഴിച്ച് കൊടുക്കുക .

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന വളരെ രുചികരവും ഹെൽത്തിയുമായ സോഫ്റ്റ് ആയിട്ടുള്ള ദോശയാണിത്. ക്യാരറ്റ് ചേർക്കുന്ന കൊണ്ട് തന്നെ വളരെയധികം രുചികരവുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കാനും സാധിക്കുന്ന ലഞ്ച് ബോക്സിലേക്ക് കൊടുത്തുവിടാൻ പറ്റിയ ഒരു ഐറ്റം ആണ് ഈ ഒരു ദോശ.പച്ചക്കറികൾ ഇതിനൊപ്പം ചേർക്കുന്നത് കൊണ്ട് തന്നെ, ഹെൽത്തി ആയ ഒരു പലഹാരം കൂടെ ആണ് ഇത്‌. ചോറ് കൂടെ ചേർക്കുമ്പോൾ ഇതു കൂടുതൽ സോഫ്റ്റ്‌ ആയി കിട്ടും. ജീരകത്തിന്റെ മണവും ഒക്കെ ചേർന്ന് വളരെ നല്ലൊരു വിഭവം ആണ്‌ ഇത്.!

breakfastrecipe