യാത്രകളിൽ ഇനി നീയും!!!പുത്തൻ വെെറ്റ് വോക്സ് വാഗൺ സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം അർജുൻ അശോകൻ

മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അം​ഗത്തെപോലെ സുചരിചിതരാണ് ഹരിശ്രീ അശോകനും കുടുംബവും. അച്ഛനു പിന്നാലെ മകൻ അർജുൻ അശോകനും സനിമയിലെത്തിയതോടെ ആരാധക പിന്തുണ കൂടിയെന്നു വേണം പറയാൻ. അർജുൻ അശോകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.

താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിത തന്റെ വീട്ടിലേയ്ക്ക് എത്തിയ പുത്തൻ അതിഥിയുടെ വിശേഷങ്ങളാണ് താരം അർജുൻ പങ്കുവെച്ചിരിക്കുന്നത്. യാത്രകൾക്ക് കൂട്ടായി പുത്തൻ വെെറ്റ് വോക്സ് വാഗൺ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ. വോക്സ് വാഗണിന്റെ പുതിയ മോഡലായ വിർറ്റസ് ആണ് അർജുനും കുടുംബലും സ്വന്തമാക്കിയത്.

കാൻഡി വൈറ്റ് നിറമാണ് കാറിന് അച്ഛനും അമ്മയ്ക്കും ഭാര്യ നികിതയ്ക്കും മകൾ അവനിക്കുമൊപ്പം പുതിയ വാഹനത്തിനടുത്തു നിൽക്കുന്ന ചിത്രവും അർജുൻ ഷെയർ ചെയ്തിട്ടുണ്ട്. കാറിന്റെ കീ വാങ്ങിയത് അച്ഛൻ ഹരിശ്രീ അശോകനും അമ്മയും ചേർന്നാണ്. താങ്ക്യൂ ഇവിഎം വോക്സ് വാഗൺ സ്പെഷ്യൽ താങ്ക്സ് ബേസിൽ ജോയി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്.

ഏത് ഒരു കഥാപാത്രത്തെ കിട്ടിയാലും അതിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിവുള്ള താരമാണ് അർജുൻ അശോകൻ. നായക വേഷവും സഹനടൻ വേഷവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടുകയായിരുന്നു. സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ബിടെക്ക്, വരത്തൻ, ജൂൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അർജൂൻ അവതരിപ്പിച്ച് കഴിഞ്ഞു.

Comments are closed.