ബഡായി ആര്യക്കൊപ്പം ഡാൻസ് കളിച്ച് ദിൽഷ😱😱ഡാൻസിൽ നിറയെ ഡോക്ടർ റോബിന്റെ മാസ്റ്റർ പീസ് സ്റ്റെപ്പുകൾ വെച്ച് ദിൽഷ.!!! ദിൽഷയെ ട്രോളി സോഷ്യൽ മീഡിയ

ബിഗ്ഗ്‌ബോസിന് പിന്നാലെ ഉയർന്ന റേറ്റിങ്ങുള്ള മലയാളത്തിലെ മറ്റൊരു റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും. ബിഗ്‌ബോസ് മത്സരാർത്ഥികൾ പങ്കെടുക്കുന്ന സ്റ്റാർട്ട് മ്യൂസിക് എപ്പിസോഡുകൾ എല്ലാ സീസണുകളിലും ഏറെ ശ്രദ്ധ നേടാറുണ്ട്. ഈ സീസണിലും ഡോക്ടർ റോബിനും ജാസ്മിനുമെല്ലാം ഒരുമിച്ചുകൊണ്ടുള്ള ഒരു എപ്പിസോഡ് സ്റ്റാർട്ട് മ്യൂസിക്ക് ഷോയുടെ തുടക്കത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു.

റോബിനും ജാസ്മിനും തമ്മിലുള്ള വഴക്കെല്ലാം മാറി ഇരുവരും സുഹൃത്തുക്കളായി എന്ന വിവരം പ്രേക്ഷകർ അറിയുന്നതും സ്റ്റാർട്ട് മ്യൂസിക്ക് ഷോയുടെ സെറ്റിൽ നിന്നാണ്. ഇപ്പോഴിതാ സ്റ്റാർട്ട് മ്യൂസിക്കിൽ വീണ്ടും ബിഗ്ഗ്‌ബോസ് താരങ്ങൾ എത്തുകയാണ്. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ്, അശ്വിൻ, അഖിൽ തുടങ്ങിയവരാണ് ഇത്തവണ ഷോയിൽ പങ്കെടുക്കുക. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അവതാരകയായ ആര്യയ്‌ക്കൊപ്പം ദിൽഷ കളിച്ച ഒരു ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ദിൽഷ തന്നെയാണ് ഈ ഡാൻസ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ ഈ വീഡിയോയിൽ ദിൽഷ റോബിനെ അനുകരിച്ചിരിക്കുന്നു എന്നതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്ന ഒരു കാര്യം. ഇത്രയും വലിയ ഡാൻസർ എന്നൊക്കെ സ്വയം പറഞ്ഞ് നടന്നിട്ടും ഡോക്ടർ മച്ചാന്റെ സ്റ്റെപ്പാണല്ലോ ദിൽഷ ഇപ്പോൾ സ്ഥിരം ആയുധമാക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ കമ്മന്റ്. ആളുകളെ കയ്യിലെടുക്കണമെങ്കിൽ ഡോക്ടറുടെ മാസ്റ്റർ പീസ് സ്റ്റെപ്പ് കളിക്കേണ്ട അവസ്ഥയാണ് ദിൽഷക്ക്.

ആര്യയുമൊത്തുള്ള ദിൽഷയുടെ ഡാൻസ് ഈ ഒരു കാരണം കൊണ്ടുതന്നെ എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സ്റ്റാർട്ട് മ്യൂസിക്ക് ലൊക്കേഷനിൽ വെച്ച് ലക്ഷ്മിപ്രിയ ദിൽഷയെ മൈൻഡ് ചെയ്തില്ല എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. എന്തായാലും ഡോക്ടർ റോബിന്റെ ചേച്ചിയാണ് താനെന്ന് നൂറുതവണ ആവർത്തിച്ചുപറയുന്ന ലക്ഷ്മിപ്രിയക്ക് അല്ലെങ്കിലും ദിൽഷയോട് പെട്ടെന്നൊന്നും ക്ഷമിക്കാൻ സാധിക്കില്ലലോ എന്ന് തന്നെയാണ് പ്രേക്ഷകരും പറഞ്ഞുവെക്കുന്നത്.

Comments are closed.