ചെറുപഴം ഉപയോഗിച്ചുള്ള അടിപൊളി റെസിപ്പി, ചെറുപഴം വീട്ടിലുണ്ടായിട്ടും അറിഞ്ഞില്ലല്ലോ ഇതെല്ലം..ട്രൈ ചെയ്തു നോക്കൂ.!! Cherupazham Snack Recipe

വ്യത്യസ്മായ വിഭവങ്ങൾ ആണ് എല്ലാവർക്കും ഇഷ്ടം അല്ലെ.. ചെറുപഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവം ആണ് ഇവിടെ നിങ്ങളീ പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടമാകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം ഇന്ന് തന്നെ വീട്ടിൽ തയ്യാറാക്കൂ..

ചെറുപ്പഴവും കോഴിമുട്ടയും കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് 3 ചെറുപഴമാണ്. ഇത് നമ്മൾ പഴംപൊരിക്ക് കട്ട്ചെയ്തെടുക്കുന്നതു പോലെ എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് അരിപൊടിയാണ്. ഒരു പാത്രത്തിൽ അരിപൊടിയെടുത്ത് അതിൽ കഷ്ണങ്ങളാക്കിയ ചെറുപഴം മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ 2 കൊഴുമുട്ട പൊട്ടിച്ചൊഴിക്കുക.

എന്നിട്ട് ഇതിലേക്ക് 1 1/ 2 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tbsp കടലമാവ്, 1 tbsp അരിപൊടി, ഒരു നുള്ള് ബേക്കിംഗ് സോഡ, കാൽ tsp മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. 1/2 മണിക്കൂറിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പഴം മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Ladies planet By Ramshi എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.