ഒറ്റപ്പെടലും, രോഗ ദുരിതങ്ങളും, ഉറ്റവരുടെ അവഗണനയും!! അമ്മ നിർമ്മിച്ചു നൽകിയ വീട്ടിൽ നിന്നും ഇറങ്ങുന്നു; നടി ബീന കുമ്പളങ്ങി ഇനി അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൽ.!! | Beena Kumabalangi Life Story

Beena Kumabalangi Life Story: കല്യാണരാമൻ എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ബീന കുമ്പളങ്ങി. 80കളിലെ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്നെങ്കിലും പിന്നീട് സഹതാരത്തിന്റെ റോളുകളിലേക്ക് ബീന മാറ്റിയെഴുതപ്പെടുകയായിരുന്നു. പഴയകാല നടൻ എം ഗോവിന്ദൻ ബീനയുടെ അമ്മാവൻ ആയിരുന്നു.

അങ്ങനെയാണ് താരം മലയാള സിനിമയിലേക്കുള്ള തൻറെ ചുവടുറപ്പ് നടത്തിയത്. രണ്ടു മുഖം എന്ന ചിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട താരം പിന്നീട് കള്ളൻ പവിത്രൻ അടക്കമുള്ള നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിളങ്ങി. കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ മുഴു നീള കഥാപാത്രത്തിലൂടെയാണ് ബീനയെ ആളുകൾ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ക്ലാസിക് സിനിമകളുടെ ശ്രദ്ധേയമായ മുഖമായി മാറുവാൻ ബീനാ കുമ്പളങ്ങിയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു.

സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തപ്പോഴും താരത്തിന്റെ വ്യക്തിജീവിതം അത്ര ഭദ്രമായിരുന്നില്ല. ഇപ്പോൾ ജനസേവകേന്ദ്രത്തിൽ താരം അഭയം തേടിയിരിക്കുന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ എത്തി തന്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയും തൻറെ വ്യക്തിജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കെതിരെയും ബീന കുമ്പളങ്ങി പരാതി നൽകിയിരുന്നു. തുടർന്ന് സമാധാനമായ പൂർണമായ ജീവിതത്തിനുവേണ്ടി അടൂർ മഹാത്മാ അഭയകേന്ദ്രത്തിൽ താൻ അഭയം തേടുന്നു എന്ന് താരം പോലീസിനെ അറിയിക്കുകയും ചെയ്തു.

Beena Kumabalangi Life Story

കൊടുമൺ കുളത്തിനാൽ പ്രവർത്തിക്കുന്ന മഹാത്മാ അഭയകേന്ദ്രത്തിലെ ഗ്രാമത്തിലേക്ക് ആണ് ഇനി ബീന കുമ്പളങ്ങിയെ എത്തിക്കുക. നടി സീമാ ജി നായർ ഉൾപ്പെടെയുള്ള താരങ്ങളുടെ ഇടപെടൽ മുഖേനയാണ് ബീന കുമ്പളങ്ങി ഇപ്പോൾ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളും മറ്റും അവതരിപ്പിച്ചുകൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇത് കേട്ട് സിനിമ പ്രേമികൾക്ക് തെല്ലൊരു അത്ഭുതം തന്നെയാണ് ഉണ്ടായിരിക്കുന്നത്. സിനിമയിൽ ചിരിച്ചുകൊണ്ട് അഭിനയിക്കുമ്പോഴും പലരുടെയും വ്യക്തിജീവിതം അങ്ങനെ അല്ലെന്നാണ് ബീനയുടെ ജീവിതത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്.