അത്തിപ്പഴം ആൾ നിസ്സാരകാരനല്ല 😱😱അത്തിപ്പഴം ഗുണങ്ങൾ കണ്ടോ

അത്തിപ്പഴത്തെക്കുറിച്ച് കേൾക്കാത്തവർ നമുക്കിടയിൽ വളരെ ചുരുക്കമായിരിക്കും. ബദാം പിസ്താ,അണ്ടിപ്പരിപ്പ് പോലെയുള്ള ഡ്രൈ ഫ്രൂട്ട്സുകൾക്കൊപ്പവും അല്ലാതെയും അത്തിപ്പഴത്തെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. പാലസ്തീനിലാണ് അത്തിപ്പഴത്തിന്റെ ജന്മദേശം. മാത്രമല്ല വിശുദ്ധ ഖുർആനിൽ അത്തി എന്ന പേരിലുള്ള ഒരു അധ്യായം തന്നെയുള്ളത് ഇതിന്റെ മഹത്വത്തെയും ഗുണങ്ങളെയും ആണ് കാണിക്കുന്നത്.

ഫലസ്തീനാണ് ഇവയുടെ ജന്മദേശമെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു പല രാജ്യങ്ങളിലും അത്തി സുലഭമായി വളരാറുണ്ട്. അത്തി ഒരു പഴം എന്നതിലുപരി വളരെ മൂല്യമായ ഔഷധങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് എന്ന് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്. അത്തിയിൽ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം. അത്തിയുടെ പഴം പോലെ തന്നെ അവയുടെ തൊലികളും ഇളം കായകളും എല്ലാം ഔഷധ മൂല്യമുള്ളവയാണ്.

കാൽസ്യം സോഡിയം ഇരുമ്പ് തുടങ്ങിയ ലവണങ്ങളുടെ ഒരു കേന്ദ്രം കൂടിയാണ് അത്തി. അത്തിപ്പഴത്തിൽ പഞ്ചസാരയോ ശർക്കരയോ ചേർത്ത് കഴിച്ചാൽ രക്തസ്രാവം, ദന്ത ക്ഷയം, മലബന്ധം എന്നീ അസുഖങ്ങൾക്ക് ഏറെ ശമനമുണ്ടാകും. മാത്രമല്ല മുലപ്പാലിലെ തുല്യമായ പോഷകമാണ് അത്തിയിൽ ഉള്ളത് എന്നതിനാൽ തന്നെ കുട്ടികൾക്ക് ഇത് നൽകുക വഴി അവരിലെ വളർച്ച ത്വരിതപ്പെടുത്തുകയും തളർച്ച മാറ്റിയെടുക്കുകയും ചെയ്യും.

അത്യാർത്തവം, വിളർച്ച ആസ്ത്മ, ലൈംഗികശേഷി കുറവ് എന്നിവയ്ക്കും അത്തി ഏറെ ഫലപ്രദമാണ്. മാത്രമല്ല തടിച്ച കുട്ടികൾക്ക് അത്തിപ്പഴം കൊടുക്കുന്നത് തടി കുറക്കാനും ബുദ്ധിവികാസത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ്.മാത്രമല്ല കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ അത്തിപ്പഴം കഴിക്കുന്നത് വഴി മുലപ്പാൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്.

Comments are closed.