ഇനി വർഷം മുഴുവനും പച്ചമുളക് പൊട്ടിച്ചു മടുക്കും. 😱😱ഇങ്ങനെ ചെയ്താൽ മാത്രം മതി !! സോ സിംപിൾ

പച്ചമുളക് എന്നു പറയുന്നത് എല്ലാ കറികളിലും നാം ഉൾപ്പെടുന്നതിനാൽ പച്ചമുളക് കൃഷി വീട്ടിൽ സ്വന്തമായി അടുക്കളത്തോട്ടം നിർമ്മിക്കുന്നവർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. പച്ചമുളക് നല്ലതു പോലെ ഉണ്ടാകുവാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും അതിന് ഏതൊക്കെ വള പ്രയോഗങ്ങൾ നടത്തണമെന്നും ഉള്ളതിനെ കുറിച്ച് വിശദമായി പരിശോധിക്കാം.

ഈ രീതിയിലൂടെ ഏതു കാലാവസ്ഥയിലും ഉണ്ടാക്കിയെടുക്കാം പച്ചമുളക് ഇനി. ഇതിന് ആയിട്ട് വീട്ടിലേക്ക് മിച്ചം വരുന്ന ചോറാണ് എടുക്കേണ്ടത്. രണ്ടു പിടി ചോറ് എടുത്തതിനു ശേഷം അതിലേക്ക് രണ്ട് സ്പൂൺ നീറ്റുകക്ക അല്ലെങ്കിൽ ചുണ്ണാമ്പ് പൊടി കൂടി ഇട്ട് രണ്ട് ലിറ്റർ വെള്ളത്തിൽ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇത് രണ്ടു ദിവസത്തേക്ക് മാറ്റി വയ്ക്കുക. രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇവയുടെ കളർ മാറി പതഞ്ഞു പൊങ്ങി മഞ്ഞ കളറിലേക്ക് മാറുന്നതായി കാണാം.

അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് 2 സ്പൂൺ മഗ്നീഷ്യം സള്ഫേറ്റ് ആണ്. മഗ്‌നഷ്യം കൂടി ചേർത്ത് കഴിയുമ്പോൾ പൂ കൊഴിച്ചിൽ നിൽക്കുവാനും ഇലകളിൽ ഉണ്ടാകുന്ന മഞ്ഞ കളറുകൾ മാറുവാനും ഒക്കെ സഹായിക്കുന്നു. ഇവ മൂന്നും കൂടി മിക്സ് ചെയ്ത് ഇലകളിൽ ഒക്കെ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ചിത്ര കീടങ്ങൾ മുതലായ കീടങ്ങൾ വരുന്നത് ഇത് തടയുന്നു.

ഇവയിലേക്ക് രണ്ടു ലിറ്റർ വെള്ളം കൂടി ഒഴിച്ച് നേർപ്പിച്ച ശേഷം ചെടികളുടെ ഇലകളിലും തണ്ടുകളിലും മുകൾ ഭാഗത്ത് ഒക്കെയായി സ്പ്രേ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്. മാസത്തിൽ ഒരു തവണയെങ്കിലും ഇതുപോലെ ചെയ്തു കൊടുക്കുന്നത് പച്ചമുളക് ധാരാളം ഉണ്ടാകുന്നതിന് സഹായിക്കുന്നു.

Comments are closed.