
ജൈവ സ്ലറി – ചെടികൾ തഴച്ചു വളരാൻ ഒരു കിടിലൻ വളം; ഇതുണ്ടെങ്കിൽ പച്ചക്കറി ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടാകും.!! Best organic liquid fertilizers
Best organic liquid fertilizers : ചെടികൾ തഴച്ചു വളരാൻ വളങ്ങൾ ചേർക്കേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ രീതിയിൽ വളങ്ങൾ ഇട്ടു കൊടുക്കുകയാണെങ്കിൽ മാത്രമേ ചെടികളിൽ പൂക്കളും കായ്കളും ഉണ്ടാവുകയുള്ളു ജൈവ കൃഷി ചെയ്യുന്നവർക്ക് അത്യാവശ്യമാണ് ജൈവവളം ഇതിന് ഉപയോഗിക്കുന്നത് ആണ് ജൈവ സ്ലറി ഇതിന് മൂന്ന് ചേരുവകളാണ് വേണ്ടത്. ഇവ മിക്സ് ചെയ്യുന്നത് ഒരു പ്രത്യേക രീതിയിൽ ആണ്.
ഇതിൽ ഒന്നാണ് കടലപ്പിണ്ണാക്ക്. ഇതിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമാണ് നൈട്രജൻ. ഇത് മാത്രം അല്ല മറ്റു പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. രണ്ടാമത് ചേർക്കുന്നതാണ് വേപ്പിൻ പിണ്ണാക്ക്. മണ്ണിലേക്ക് ഇടുമ്പോൾ ചെടിയുടെ വേരിനെ ആക്രമിക്കുന്ന തരത്തിലുള്ള വിരകളെ പൂർണമായും നശിപ്പിക്കാൻ കഴിയുന്നതാണ് വേപ്പിൻ പിണ്ണാക്ക്. ഇത് ഒരു വളം മാത്രം അല്ല കീടനാശിനി കൂടെ ആണ്.
ഇതിൽ ധാരാളമായി പൊട്ടാസ്യം ഉണ്ട്. ഇത് ചെടികളുടെ കായികളും പൂക്കളും വലുതാവാൻ സഹായിക്കും. ചെടികളുടെ വേരുപടലങ്ങളെ ശക്തി പെടുത്തും. ഇനി ആവശ്യമായ ഒന്നാണ് എല്ലുപൊടി ഇതിൽ ധാരാളമായി ഫോസ്ഫറസ് ഉണ്ട്. ചെടികളിൽ പൂക്കളും കായികളും ഉണ്ടാകാൻ സഹായിക്കും. എല്ലുപൊടി നേരിട്ട് ചേർക്കുമ്പോൾ കുറച്ച് കാലതാമസം ഉണ്ട്. എന്നാല് ജൈവ സ്ലറി ആവുമ്പോൾ ഇത് കുഴപ്പമില്ല. എല്ലാം ഒരേ അളവിൽ എടുക്കുക. മിക്സ് ചെയ്യാൻ കടലപ്പിണ്ണാക്ക് ആദ്യം ഇടുക. എല്ലുപൊടി ഇടുക. ശേഷം വേപ്പിൻ പിണ്ണാക്ക് ഇട്ട് മിക്സ് ചെയ്യുക.
ഇതിലേക്ക് വെള്ളം ചേർക്കാം.ഇത് നന്നായി ഇളക്കുക. ഇത് ഒരു ദിശയിൽ മാത്രം ഇളക്കുക. ഇതിനെ ചൂട് ഇല്ലാത്ത സ്ഥലങ്ങളിൽ വെക്കുക. ഇത് 7 ദിവസം വെക്കുക. ഓരോ ദിവസവും ഇളക്കുക. ഇതിലേക്ക് ഒരു ശർക്കര ഇടുക. പുഴു വരാതെ ഇരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് നേർപ്പിച്ച് ഉപയോഗിക്കാം. ഇതിനായി ഇരട്ടി എങ്കിലും വെള്ളം വേണം. ഇത് കുറുകിയ പാകത്തിൽ ഒഴിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ ഇത് മണ്ണിൽ പറ്റി പിടിക്കും. ഇനി ഒരുപാട് വളം ഒന്നും വാങ്ങേണ്ട. ഇങ്ങനെ ജൈവ സ്ലറി ഉണ്ടാക്കിയാൽ മതി. Best organic liquid fertilizers Video Credit : Chilli Jasmine