ഭാവനയുടെ പുതിയ വീഡിയോ ആഘോഷമാക്കി ആരാധകർ; റിപ്ലൈ ചോദിച്ച ആരാധകന് താരസുന്ദരി നൽകിയ മറുപടി ഇങ്ങനെ!

ഇപ്പോൾ മലയാള സിനിമകളിൽ സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇപ്പോഴും സ്ഥാനമുള്ള താര സുന്ദരിയാണ് ഭാവന. നിരവധി ജനപ്രിയ സിനിമകളിലൂടെ അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ നായികമാരിൽ ഒരാളായി തീർന്ന താരമാണ്. നമ്മൾ എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരം വിവാഹത്തോടെയാണ് മലയാളസിനിമയിൽ നിന്നും ഇടവേള എടുത്തത്.

ആദം ജോൺ ആണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ച ചിത്രം. കന്നട സിനിമാ നിർമ്മാതാവായ നവീൻ ആണ് ഭാവനെയെ വിവാഹം കഴിച്ചത്. 2018 ലായിരുന്നു ഇരുവരുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ മലയാള സിനിമയിൽ നിന്നും താരം ഇടവേള എടുത്തെങ്കിലും തെലുങ്ക് കന്നഡ ചിത്രങ്ങളിൽ ഇപ്പോഴും സജീവമാണ് ഭാവന. ബജ്‌രംഗി ടു ആണ് ഭാവനയുടെ പുറത്തിറങ്ങിയിരിക്കുന്ന

ഏറ്റവും പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോകളും ഫോട്ടോഷൂട്ടുകളും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി പുതിയൊരു വീഡിയോ റീൽ പങ്കുവെച്ചിരിക്കുകയാണ് ഭാവന. പച്ചൈ നിറമേ പച്ച നിറമേ എന്ന ഗാനത്തിനാണ് ഭാവന ചുവടുവച്ചിരിക്കുന്നത്.

കൂടുതൽ സൂര്യപ്രകാശം, കൂടുതൽ നാരങ്ങകൾ, കൂടുതൽ സൂര്യാസ്തമയങ്ങൾ, കൂടുതൽ സൂര്യകാന്തിപൂക്കൾ, കൂടുതൽ മഞ്ഞ, കൂടുതൽ സന്തോഷം എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റാ പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമൻറ് കളുമായി എത്തിയിട്ടുള്ളത്. മറുപടി തരാമോ എന്ന് റിക്വസ്റ്റ് ചെയ്ത ആരാധകന് ഭാവന നൽകിയ മറുപടി ഇങ്ങനെയായിരുന്നു hai dear🧡🧡. താരം നൽകിയ മറുപടിക്ക് ആരാധകൻ നന്ദിയും പറഞ്ഞിട്ടുണ്ട്.മലയാള സിനിമയിലേക്ക് ഒരു മടങ്ങിവരവ് ഉടനെ ഉണ്ടാവില്ലെന്ന് ഭാവന പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും വീണ്ടും ഒരു മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ

Comments are closed.