നേരത്തെ അറിഞ്ഞത് പോലുള്ള പോസ്റ്റുകൾ ;ഞെട്ടൽ മാറാതെ സിനിമാലോകം അഭിനയകുലപതി പുനിത് രാജ് കുമാർ വിടവാങ്ങുമ്പോൾ

കന്നഡ സിനിമയിലെ ഇതിഹാസ താരം പുനിത് രാജ് കുമാർ അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കന്നഡ സിനിമയുടെ ചരിത്രത്തിലെ തന്നെ മറക്കാൻ പറ്റാത്ത ദിവസം. അഭിനയത്തിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പുനീത് രാജ് കുമാർ ആരാധകരുടെ പ്രിയപ്പെട്ടവനയിരുന്നു. പുനീത്  എന്ന യങ് സൂപ്പർ സ്റ്റാറിൻ്റെ മരണം ആരാധകർക്ക് വിശ്വസിക്കാവുന്ന അതിനുമപ്പുറം ആയിരുന്നു.

താരപ്രൗഡിയുടെയും ആരാധക പിന്തുണയുടെയും പരമാവധി ഉയരത്തിൽ നിന്നു പുനീത് മരണത്തിന്റെ തണുപ്പിലേക്ക് ഇറങ്ങിപ്പോയിത് ആരാധകർക്കൊപ്പം തന്നെ സഹപ്രവർത്തകർക്കും വിശ്വസിക്കാനായിട്ടില്ല.ആർക്കും വിശ്വസിക്കുവാനാകാത്ത, അറിഞ്ഞവർ അറിഞ്ഞവർ ഞെട്ടിത്തരിക്കുന്ന വിയോഗത്തിൽ മലയാളത്തിലെ പ്രിയ നടി ഭാവനയും ഉണ്ട് . ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ ഭാജാംഗി 2 വിന് എല്ലാ വിധ ആശംസകൾ എന്ന തന്റെ ട്വിറ്റർ പേജിൽ കഴിഞ്ഞ ദിവസമാണ് പുനീത് കുറിച്ചത്. ഭാജാംഗി ടൂവിൽ ഭാവനയ്ക്ക് ഒപ്പം പൂനീതിൻ്റെ സഹോദരനാണ് നായകനായി എത്തുന്നത്. ഭാവനയ്ക്ക് ഒപ്പം നിരവധി കന്നട സിനിമകളിൽ അഭിനയിച്ച പുനീത് ഭാവനയുടെ നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു.  പൂനിതിൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ ഭാവനയ്ക്ക് ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് പുനീത് ഒപ്പമുള്ള ഒരു വീഡിയോ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ട് ഭാവന ഇങ്ങനെ കുറിച്ചു.

അപ്പു  എന്നെന്നും നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നെന്നും തങ്ങിനിൽക്കും. കന്നഡയിലെ എന്റെ ആദ്യ നായകൻ എന്റെ ഏറ്റവും പ്രിയപ്പെട്ട കോസ്റ്റാർ 3 സിനിമകളിൽ എന്നോടൊപ്പം നിങ്ങളുമുണ്ടയിരുന്നു. നിങ്ങളോടൊപ്പം ഉള്ള നല്ല ചിരികളും നിമിഷങ്ങളും എന്നിൽ എന്നോടൊപ്പം നിലനിൽക്കും. ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ രാജ്കുമാറിന്റെയും അഞ്ചു കുട്ടികളില്‍ ഇളയവനാണ്  പുനീത്.  അഭിനയ കുലപതിയുടെ വിയോഗ വാർത്ത അറിഞ്ഞതിനുപിന്നാലെ ബംഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലേക്ക് സിനിമാ ലോകവും ആരാധകരും ഒഴുകിയെത്തുകയാണ്.  തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ

Comments are closed.