ഗ്രാൻഡ്ഫിനാലെയിലേക്ക് നേരിട്ടത്തുന്നത് റോൻസണോ??!!!ലേഡി റോബിൻ രാധാകൃഷ്ണനായി തിളച്ചുനിൽക്കുന്ന ലക്ഷ്മിപ്രിയ

ബിഗ്ഗ്‌ബോസ്സിൽ ടിക്കറ്റ് ടു ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾക്ക് തുടക്കമാവുകയാണ്. കായികശേഷിയും ബുദ്ധിയും മാനസികമായ ഉയർച്ചയും ഒരേപോലെ അളക്കുന്ന വിവിധ മത്സരങ്ങളാണ് ടിക്കറ്റ് ടു ഗ്രാൻഡ് ഫിനാലെയിൽ ഉണ്ടാവുക. വിജയിക്ക് ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടാനുള്ള അവസരമാണ് ലഭിക്കുക.

എന്തായാലും മത്സരാർത്ഥികൾ ഏവരും ഒരേപോലെ ആവേശത്തിലാണ്. ഈ മത്സരത്തിലെ വിജയി റോൻസൺ ആയിരിക്കുമെന്ന തരത്തിൽ പ്രേക്ഷകരിൽ ചിലർ പ്രവചനങ്ങൾ വരെ നടത്തിക്കഴിഞ്ഞു. അതേ സമയം ബിഗ്ഗ്‌ബോസ് വീടിനകത്ത് മത്സരാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ വലുതാവുകയാണ്. പല സങ്കീർണ്ണമായ പ്രശ്നങ്ങളിലെയും കഥാനായിക ഇപ്പോൾ ലക്ഷ്മിപ്രിയയാണ്. നിലപാടുകൾ തുറന്നുപറയുന്ന കാര്യത്തിലും പ്രതികരിക്കേണ്ടിടത്ത് തുറന്നു പ്രതികരിക്കുന്നതിലും ദിൽഷ മുന്നിട്ടുനിൽക്കാറുണ്ടെങ്കിലും ഉപയോഗിക്കുന്ന വാക്കുകളിലും പ്രവൃത്തികളിലും മിതത്വം പാലിക്കാറുമുണ്ട്.

എന്നാൽ ലക്ഷ്മിപ്രിയ ഒന്നിനെയും കൂസാത്ത പ്രകൃതമാണ്. അതുകൊണ്ടാണ് ‘ലേഡി റോബിൻ രാധാകൃഷ്ണൻ’ എന്ന് ഇപ്പോൾ ലക്ഷ്മിപ്രിയയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. വിനയുമായുള്ള പ്രശ്നത്തിൽ ലക്ഷ്മി പ്രതികരിച്ച രീതി ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. വിനയിനെ നോക്കി ആട്ടിത്തുപ്പുകയായിരുന്നു ലക്ഷ്മി. മാത്രമല്ല നെഞ്ചും വിരിച്ച് എന്താണെങ്കിലും താൻ നേരിടാൻ തയ്യാറാണ്, ഇങ്ങോട് വാ എന്ന രീതിയിലുള്ള നിൽപ്പായിരുന്നു ലക്ഷ്മിയുടേത്. താൻ കപ്പടിക്കുമെന്ന് റോബിൻ പല തവണ പറയുന്നത് പോലെ ഇന്നലെ ലക്ഷ്മി വിനയിനോടും റിയാസിനോടും പറഞ്ഞത് താൻ ഇവിടെ നൂറ് ദിവസം ഉറപ്പായും തികച്ചിരിക്കും എന്നാണ്.

വലിയ പ്രേക്ഷപിന്തുണയാണ് ഇപ്പോൾ ലക്ഷ്മിപ്രിയക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്നായി കളിക്കാൻ അറിയാവുന്ന ഒരു മത്സരാർത്ഥി എന്നാണ് താരത്തെക്കുറിച്ച് ഏവരും പറയുന്നത്. എത്ര വലിയ പ്രശ്നം ഉണ്ടാക്കിയാലും ഉടനടി ഇമോഷൻ കൊണ്ട് അതിനെ മറക്കാനും ലക്ഷ്മിക്കറിയാം. സേഫ് ഗെയിം കളിക്കാതെ എന്തും തുറന്നുപറയുന്ന ശീലം. എന്തായാലും ലേഡി റോബിൻ രാധാകൃഷ്ണൻ ഗ്രാൻഡ് ഫിനാലെയിൽ എത്തുമോ എന്നതാണ് ഇനിയറിയേണ്ടത്.

Comments are closed.