ധന്യയുടെ ടാർജറ്റ് ദിൽഷ തന്നെ!!! ഗെയിം അവസാനിപ്പിച്ച് ബ്ലെസ്സ്ലി 😱😱😱ഞെട്ടലോടെ പ്രേക്ഷകർ!!!!ബ്ലെസ്ലിക്ക്‌ പുതിയ പണികളുമായി സുചിത്ര ഇന്നെത്തും

ബ്ലെസ്ലിക്ക്‌ ഇതെന്ത് പറ്റി? ഗെയിം അവസാനിപ്പിക്കുകയാണോ ബ്ലെസ്സ്ലി? എന്തിന് വേണ്ടി? അതോ ഈ പറയുന്നതൊക്കെയും ബ്ലെസ്ലിയുടെ ഒരു പുതിയ ഗെയിം സ്‌ട്രേറ്റജി തന്നെയാണോ? ഒന്നും മനസിലാകാതെ അമ്പരപ്പിലാണ് പ്രേക്ഷകർ. തുടക്കം മുതൽ തന്നെ വളരെ മികച്ച രീതിയിൽ ബിഗ്ഗ്‌ബോസ് വീട്ടിൽ പെർഫോം ചെയ്യുന്ന ഒരു മത്സരാർത്ഥി തന്നെയാണ് ബ്ലെസ്ലി.

ആ ബ്ലെസ്ലിയാണ് ഇപ്പോൾ ഗെയിം സ്പിരിറ്റ്‌ അവസാനിപ്പിച്ച് ദിൽഷ ജയിച്ചോട്ടെ എന്നും പറഞ്ഞ് ഒതുങ്ങാൻ ശ്രമിക്കുന്നത്. ഇനി പുലി പതുങ്ങുന്നത് കുതിക്കാൻ തന്നെയാണോ? റോൻസനെ പിന്തുണക്കുക വഴി ലക്ഷ്മിപ്രിയയെയും ധന്യയെയും പിണക്കേണ്ടി വന്നു ബ്ലെസ്ലിക്ക്‌. ബ്ലെസ്ലി പറയുന്നതിലെ ന്യായങ്ങളൊന്നും വീട്ടിൽ പലർക്കും മനസിലാവുന്നേയില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ. എന്നാൽ ബ്ലെസ്ലിക്കുള്ള പണി ഇന്ന് തന്നെ വീട്ടിലേക്കെത്തുന്നുണ്ടെന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. അതെ, മറ്റൊരു റീ എൻട്രിയായി സുചിത്ര ഇന്നോ നാളെയോ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് തിരിച്ചു കയറിയേക്കും. അതേസമയം സുചിത്ര തിരിച്ചെത്തുന്നതോടെ ബിഗ്‌ബോസ് വീട്ടിൽ മത്സരം കടുക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

റോബിൻ വീട്ടിലില്ല എന്ന ധൈര്യത്തോട് കൂടിയാണ് സുചിത്രയുടെ മടങ്ങിവരവ്. റോബിൻ പോയതോടെ ടാർജറ്റ് ചെയ്യാൻ ഒരാളില്ലാതിരുന്ന ബ്ലെസ്ലിക്ക്‌ ഇനി സുചിത്രയെ തോൽപ്പിക്കാൻ ശ്രമിക്കാം. അതേ സമയം ധന്യയുടെ ഗെയിം പ്ലാൻ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. മറഞ്ഞുനിന്നുകൊണ്ട് ധന്യ ടാർജറ്റ് ചെയ്യുന്നത് സുഹൃത്ത് ദിൽഷയെ തന്നെയാണ്. ആ രീതിയിലുള്ള ബുദ്ധിപരമായ ഗെയിം ബിഗ്‌ബോസ് വീട്ടിനുള്ളിൽ നടത്തുന്ന സൂത്രശാലിയാണ് ധന്യ.

ധന്യയുടെ രണ്ട് വള്ളത്തിൽ ചവിട്ടിയുള്ള ഗെയിം പ്ലാനും മറ്റും കണ്ടിട്ടാണ് റോൻസനെ ജയിലിലേക്ക് നോമിനേഷൻ ചെയ്തവരെ ഉന്നം വെച്ച്‌ ബ്ലെസ്ലി സംസാരിച്ചത്. എന്തായാലും ഈയാഴ്ച്ചത്തെ എവിക്ഷൻ ഏറെ നിർണ്ണായകമാണ്. വിനയ് പുറത്തേക്ക് പോകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Comments are closed.