ചൊറിയാൻ വന്നാൽ മാന്താനും അറിയാം!! ലൈവിൽ മാസ്സ്‌ മറുപടികളുമായി ലക്ഷ്മിപ്രിയയുടെ ഭർത്താവ്

“നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തും…മാന്തിയേ പറ്റൂ…ഒരു കവിളത്ത് അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചാല്‍ അവിടെയും അടിച്ച് നിരപ്പാക്കുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ…” ബിഗ്ഗ്‌ബോസ് താരം ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ലൈവിലെത്തി പറഞ്ഞത് ഇങ്ങനെയാണ്. “അതെ കുലസ്ത്രീ തന്നെയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീകൾ ഇല്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യം തന്നെയാണ്.”

ലോകത്ത് എത്രയോ സ്ത്രീകളുണ്ട്. പക്ഷെ നമ്മുടെ വീട്ടിൽ ഒരു കുലസ്ത്രീയുണ്ടെങ്കില്‍ അവര്‍ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകുമെന്നും മോശം കമന്റിട്ട ഒരാൾക്ക് അതില്ലാതെ പോയതില്‍ സങ്കടമുണ്ടെന്നും ജയേഷ് പറയുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്നും ജയേഷ് കൂട്ടിച്ചേർക്കുകയാണ്. ബിഗ്ഗ്‌ബോസ് വീട്ടിൽ സത്യസന്ധമായി പെരുമാറുന്നവർ ക്രൂശിക്കപ്പെടുന്നു, മറ്റുള്ളവരെ ക്രൂശിക്കപ്പെടുന്നവർ വലിയ ആൾക്കാരെന്ന് സ്വയം പറഞ്ഞുനടക്കുന്നു.

കലാകാരന്മാർക്ക് ഒരു പ്രത്യേകതയുണ്ട്. അവർ ലോലഹൃദയത്തിന്റെ ഉടമകളാണ്. ചെറിയ കാര്യത്തിന് പ്രോവൊക്ക്ഡ് ആയിപ്പോകും. പ്ലാൻ ചെയ്ത് പെരുമാറാൻ അവർക്കറിയില്ല. ഈ ഷോ പഠിച്ചിട്ട് വരുന്നവർ അവസാനം വരെ അവിടെ നിൽക്കും. പക്ഷേ ലോലഹൃദയമുള്ളവർക്ക് അതിന് പറ്റിയെന്ന് വരില്ല. ലക്ഷ്മിയുടെ ഭര്‍ത്താവെന്ന നിലയില്‍ ലക്ഷ്മി വിഷമിച്ച് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ലക്ഷ്മിയെ അറിയുന്നവർക്ക്, ലക്ഷ്മിയെ സ്നേഹിക്കുന്നവർക്ക് ലക്ഷ്മിയെ മനസിലാക്കാനും കഴിയും.

ജനങ്ങള്‍ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട് എന്നത് കൊണ്ടാണ് ഇന്നും അവിടെ തുടരാൻ ലക്ഷ്മിക്ക് കഴിയുന്നത്. വേണമെങ്കിൽ ലക്ഷ്മിക്ക് രണ്ട് പൊട്ടിച്ചിട്ട് തിരികെ പോരാം, പക്ഷേ ലക്ഷ്മിക്ക് ചുറ്റും ഒരു പ്രേക്ഷകവൃന്ദമുണ്ട്… അവർക്ക് കൂടിവേണ്ടിയാണ് ഈ പോരാട്ടം. ചില ഓൺലൈൻ മാധ്യമങ്ങൾ പലതും ക്രിയേറ്റ് ചെയ്ത് വിടുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ജനങ്ങൾ വിശ്വസിക്കില്ല. ജനങ്ങൾക്ക് ലക്ഷ്മിയെ അറിയാം.” ബിഗ്ഗ്‌ബോസ് ഷോയിൽ ഫൈനൽ ഫൈവിലേക്ക് കടക്കുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരിക്കുന്ന മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ഡോക്ടർ റോബിൻ രാധാകൃഷ്ണന് ശേഷം ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു ഓളമുണ്ടാക്കിയതും ലക്ഷ്മി തന്നെ.

Comments are closed.