ബിഗ്ഗ്‌ബോസ്സിൽ നാടകീയ രംഗങ്ങൾ 😱😱 ബ്ലെസ്ലിക്ക്‌ മുട്ടൻ പണി പുറകെ!ബ്ലെസ്സ്ലി അസൽ വില്ലൻ

ഒരു ഗെയിമാകുമ്പോൾ എങ്ങനെയും കളിക്കാം.ഏത് തന്ത്രവും ഉപയോഗിക്കാം. പക്ഷേ ഇത്രത്തോളം ആകാമോ? ബിഗ്ഗ്‌ബോസ് വീട്ടിലെ മത്സരാർത്ഥിയായ ലക്ഷ്മിപ്രിയക്കെതിരെ ഗുരുതര ആരോപണം അഴിച്ചുവിട്ടിരിക്കുകയാണ് സഹമത്സരാർത്ഥി ബ്ലെസ്ലി. ലക്ഷ്മിപ്രിയ ബിഗ്ഗ്‌ബോസ് വീട്ടിൽ വ ർഗീയ-രാഷ്ട്രീയ കാർഡ് കൊണ്ട് ഗെയിം കളിക്കുന്നു എന്നാണ് ബ്ലെസ്ലിയുടെ ആരോപണം. ഒരു മത്സരാർത്ഥിയെ ജയിൽ നോമിനേഷൻ ചെയ്യാൻ ബ്ലെസ്ലി കണ്ടുപിടിച്ച ശക്തമായ മാനദണ്ഡമാണ് ഈ വ ർഗീയകാർഡ്.

ഇത് കേട്ടതോടെ ലക്ഷ്മിപ്രിയ ഞെട്ടിത്തരിച്ചുപോയി. ഒരു കലാകാരി എന്ന നിലയിൽ ബിഗ്ഗ്‌ബോസ് ഷോയിലെത്തിയ ലക്ഷ്മിപ്രിയയുടെ ഗെയിമിനെ വ ർഗീയ കാർഡെന്നും രാഷ്ട്രീയ കാർഡെന്നുമൊക്കെ പറഞ്ഞ് അവഹേളിക്കുമ്പോൾ ബ്ലെസ്ലി സ്വയം ചെറുതാകുന്ന കാര്യം മറന്നുപോകുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. എരുമച്ചാണകം എന്ന വാക്ക് ഷോയിൽ ആദ്യം എടുത്തിട്ടത് ബ്ലെസ്ലി തന്നെയാണെന്ന് പ്രേക്ഷകർ ഓർമിപ്പിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ വ ർഗീയതയെ ബിഗ്ഗ്‌ബോസ്സിൽ കൊണ്ടുവന്നത് ബ്ലെസ്ലി തന്നെയാണ്. ബിഗ്ഗ്‌ബോസ് പോലൊരു ഷോയിൽ എന്തിന്റെ പേരിലാണെങ്കിലും വ ർഗീയത പോലുള്ള കാര്യങ്ങൾ ഒരു ചർച്ചക്ക് പോലും വെക്കാൻ പാടില്ല.

ബ്ലെസ്ലി ചെയ്തത് തീർത്തും തെറ്റാണെന്നാണ് ഇപ്പോൾ സാമൂഹിക പ്രവർത്തകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്. ലക്ഷ്മിപ്രിയക്കെതിരെ ഇങ്ങനെയൊരു പോയിന്റ് കിട്ടാൻ വേണ്ടി തലേ ദിവസം താൻ ഉറങ്ങിട്ട് പോലുമില്ല എന്ന് പറയുന്ന ബ്ലെസ്ലിയുടെ മാനസികനിലവാരം എന്തെന്നും ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. ബ്ലെസ്ലിയിൽ നിന്ന് തനിക്ക് പലതവണയായി ഹരാസ്മെന്റ് നേരിടേണ്ടി വരുന്നുവെന്ന് പറയുന്ന ലക്ഷ്മിപ്രിയ എല്ലാം സഹിക്കുകയാണ്. ‘നിങ്ങൾക്ക് പോയി മ രിച്ചുകൂടെ?’ എന്ന് തന്റെ മുഖത്ത് നോക്കി ചോദിച്ച ബ്ലെസ്ലി തന്നെ ഫ്രോഡ് എന്ന് വിളിക്കാനും മടിച്ചില്ല.

എന്താണെങ്കിലും ബ്ലെസ്ലിയുടെ വ ർഗീയതയിൽ ഊന്നിയുള്ള വിമർശനം വളരെ മോശമായിപ്പോയെന്ന് ബിഗ്ഗ്‌ബോസ് വീടിനകത്തും പുറത്തുമുള്ളവർ ഒരേപോലെ പറയുന്നു. ഇങ്ങനെയൊരാൾ ഒരിക്കലും ബിഗ്ഗ്‌ബോസ് വിന്നർ ആകാൻ പാടില്ല എന്ന് പറയുന്നവരും ഏറെയാണ്. ബിഗ്ഗ്‌ബോസ് ആരാധകർ ഇപ്പോൾ രണ്ട് പക്ഷമാണ്. ഒന്ന് ഡോക്ടർ റോബിന്റെ കൂട്ടർ, രണ്ടാമത്തേത് ബ്ലെസ്ലിയുടെ പക്ഷം. ഇതിൽ ഡോക്ടർ റോബിന്റെ കൂട്ടരാണ് ലക്ഷ്മിപ്രിയയെയും ദിൽഷയെയും പിന്തുണക്കുന്നത്. ഈയാഴ്ച്ച ലക്ഷ്മിപ്രിയ സേഫ് ആകുന്നതോടെ ബ്ലെസ്ലിക്ക്‌ ചുട്ട മറുപടി കിട്ടും എന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Comments are closed.