റോബിന്റെ പേര് വെച്ചുള്ള കളി നിർത്താമോ 😱😱ടാസ്ക്കിൽ മുന്നിട്ട് ധന്യ!!ചങ്കൂറ്റത്തിന്റെ കാര്യത്തിൽ ലക്ഷ്മിപ്രിയ തന്നെ മുന്നിൽ

‘ഇത് ഞങ്ങളുടെ ബ്ലെസ്ലി അല്ല… ഞങ്ങളുടെ ബ്ലെസ്ലി ഇങ്ങനെയല്ല….’ ബിഗ്ഗ്‌ബോസ് ഷോയിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് നടന്നുകൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും കേൾക്കുന്ന ഒരു പരാതിയാണിത്. ബ്ലെസ്ലിക്ക്‌ ഇതെന്ത് പറ്റി? ദിൽഷ വിജയിയാകാൻ വേണ്ടി ബ്ലെസ്ലി സ്വയം പിന്മാറുന്നുവോ? അതേ സമയം ധന്യ ശക്തയാവുകയാണ്. ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യടാസ്ക്കിൽ വിജയിയായത് ധന്യയാണ്.

അവസാനഘട്ടത്തിൽ റിയാസിനെ തോൽപ്പിച്ചുകൊണ്ടാണ് ധന്യ വിജയിയായത്. റിയാസിനെ തോൽപ്പിക്കാൻ അയാളെ പ്രകോപിപ്പിക്കുക മാത്രമായിരുന്നു ഏകമാർഗ്ഗം. അത്‌ ചെയ്തതാകട്ടെ, ലക്ഷ്മിപ്രിയയും. അതേ സമയം ടിക്കറ്റ് ടു ഫിനാലെ വഴി ആരാകും ഗ്രാൻഡ് ഫിനാലെയിൽ നേരിട്ടത്തുക എന്നത് ഏവരും ഒരേപോലെ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. ധന്യയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. കട്ടക്ക് കട്ടയായി റോൻസനുമുണ്ട്.

ഇരുവരും പ്രേക്ഷകരുടെ കണ്ണിൽ സേഫ് ഗെയിം കളിക്കുന്നവർ തന്നെയെങ്കിലും ധന്യ ഫിനാലെയിൽ എത്തട്ടെ എന്നാണ് കൂടുതൽ പ്രേക്ഷകരും ഇപ്പോൾ ആഗ്രഹിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിൽ ദിൽഷയുടെ ഗെയിം സ്ട്രേറ്റജി ഇപ്പോൾ വിമർശനങ്ങൾ നേരിടുന്നുണ്ട്. ആദ്യ രണ്ടോ മൂന്നോ ദിവസങ്ങൾ സമ്മതിക്കാം, പക്ഷേ ഇതിപ്പോൾ എപ്പോഴും ഡോക്ടർ റോബിന്റെ പേര് പറഞ്ഞുമാത്രമാണ് ദിൽഷ കളിച്ചുകൊണ്ടിരിക്കുന്നത്. അത്‌ അംഗീകരിക്കാനാവില്ല എന്നതാണ് ചില പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.

മാത്രമല്ല താനൊരു നല്ല പെൺകുട്ടിയാണെന്ന് പലപ്പോഴും ആവർത്തിക്കുകയാണ് ദിൽഷ എന്ന മത്സരാർത്ഥി. റോബിന് വേണ്ടി കളിക്കുന്നത് നല്ലത്, പക്ഷേ സ്വന്തം ഗെയിമറെ ദിൽഷ മറന്നുപോകുന്നു എന്ന് പ്രേക്ഷകർ എടുത്തുപറയുകയാണ്. സ്വന്തം നിലപാടുകൾ തുറന്നുപറയുന്നതിലും തനിക്ക് നേരെ വരുന്ന അസ്ത്രങ്ങളെ ഒറ്റക്ക് നിന്ന് നേരിടുന്നതിലും ലക്ഷ്മിപ്രിയ ഒരു വിജയമാണെന്ന് പറയുകയാണ് ബിഗ്ഗ്‌ബോസ് ആരാധകർ. എന്തിനെയും നേരിടാനുള്ള ആ ചങ്കൂറ്റം പ്രേക്ഷകർ സമ്മതിച്ചുകൊടുക്കുന്നുമുണ്ട്.

Comments are closed.