റിയാസിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ലക്ഷ്മിപ്രിയ😱😱ലക്ഷ്മിക്ക് വേണ്ടി ബ്ലെസ്ലിയെ നേരിട്ട് റിയാസ!!!.റിയാസിന് കയ്യടിച്ച് മലയാളസിനിമയിലെ താരസുന്ദരികൾ

ബിഗ്ഗ്‌ബോസ്സിൽ കലാശക്കൊട്ടിന് തുടക്കമാവുകയാണ്. ഇന്നറിയാനുള്ളത് ആരാകും അവസാന ആഴ്ച്ചയിലെ ക്യാപറ്റൻ എന്നതാണ്. ധന്യയും റിയാസും ദിൽഷയും ഏറ്റുമുട്ടുന്ന ക്യാപ്റ്റൻസി ടാസ്ക്കാണ് ഇന്ന് നടക്കുക. വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസിന് ഓരോ ദിവസം പിന്നിടുമ്പോഴും പ്രേക്ഷകപിന്തുണ കൂടിവരുകയാണ്. ഡോക്ടർ റോബിനെ പുറത്താക്കി എന്ന കാരണം കൊണ്ട് റിയാസിനെ വെറുത്തവർ പോലും ഇപ്പോൾ റിയാസ് ഒരാൾ കാരണം മാത്രമാണ് ഞങ്ങൾ ബിഗ്ഗ്‌ബോസ് ഷോ കാണുന്നതെന്ന് എടുത്തുപറയുന്നു

. വിമർശകരെപ്പോലും ആരാധകരാക്കി മാറ്റിയ റിയാസ് എന്ന കളിക്കാരനെ പിന്തുണച്ച് സിനിമാതാരങ്ങൾ പോലും രംഗത്തെത്തി. മുൻ ബിഗ്ഗ്‌ബോസ് താരം ആര്യ, ശില്പ ബാല, ജ്യൂവൽ മേരി, അമൃത തുടങ്ങി ഒട്ടനവധി യുവതാരങ്ങൾ റിയാസിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കമ്മന്റുകളും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ കൗതുകത്തിലാഴ്ത്തിയ മറ്റൊരു കാഴ്ച്ച ഇന്നലത്തെ എപ്പിസോഡിൽ ബ്ലെസ്സ്ലിയുടെ ഭാഗത്ത് നിന്നുണ്ടായ ഒട്ടും സഹിക്കാൻ പറ്റാത്ത ആക്രമണം നേരിട്ട സമയത്ത് ലക്ഷ്മിപ്രിയക്ക് വേണ്ടി ബ്ലെസ്ലിക്ക്‌ ചുട്ട മറുപടി കൊടുത്ത റിയാസിന്റെ നിലപാടാണ്. ലക്ഷ്മിപ്രിയയാകട്ടെ, റിയാസിനെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. തനിക്ക് വേണ്ടി ബ്ലെസ്ളിയോട് സംസാരിച്ചതിന് ലക്ഷ്മിപ്രിയ റിയാസിനോട് നന്ദിയും പറഞ്ഞു.

റിയാസിനും ലക്ഷ്‌മിപ്രിയക്കുമിടയിലെ മഞ്ഞ് ഏതാണ്ട് ഉരുകിത്തുടങ്ങി എന്ന് പറയുന്നതാകും ശരി. പ്രണയം നിരസിച്ചിട്ടും ദിൽഷയുടെ പിന്നാലെ വീണ്ടും നടക്കുന്ന ബ്ലെസ്ലി ദിൽഷക്ക് മുന്നിൽ വലിയൊരു ഭീഷണിയാകുന്നു എന്ന് വേണം കരുതാൻ. പല സമയങ്ങളിലും പക്വതയില്ലാത്ത, വേർതിരിവും വിവേകബുദ്ധിയും ഇല്ലാത്ത ഒരു സമീപനമാണ് ബ്ലെസ്ലിയുടേത് എന്ന് ബിഗ്ഗ്‌ബോസ് ആരാധകർ തന്നെ പറഞ്ഞുവെക്കുകയാണ്. ഇന്നലെ ബ്ലെസ്ളിയെ ഉപദേശിക്കാൻ ചെന്നതിന് ദിൽഷക്ക് കിട്ടി, ‘നിന്റെ സൗഹൃദം ഇനി എനിക്ക് വേണ്ട’ എന്ന തരത്തിലായിരുന്നു ബ്ലെസ്ലി പ്രതികരിച്ചത്. ഇതോടെ ബ്ലെസ്സ്ലി എന്ന മത്സരാർത്ഥിയിലെ യഥാർത്ഥ ഗെയിമർ പുറത്തുവന്നുകഴിഞ്ഞു.

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തന്നെ റിയാസും ധന്യയും അനുകരിച്ചത് ലക്ഷ്മിപ്രിയ അംഗീകരിച്ചപ്പോൾ അവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കിയത് ബ്ലെസ്ലിയാണ്. തന്റെ പേര് മുഴുവനായി വിളിക്കുന്നു എന്ന് പറഞ്ഞ് ഒരു ബിഗ്ഗ്‌ബോസ് മത്സരാർത്ഥി ഒരിക്കലും മനസ്സിൽ പോലും ചിന്തിക്കാത്ത മതഭ്രാന്തും ലക്ഷ്മിപ്രിയയിലേക്ക് കുത്തിവെക്കാൻ ശ്രമിക്കുകയായിരുന്നു ബ്ലെസ്ലി. മോനെ എന്ന് തന്നെ വിളിച്ചിരുന്ന ലക്ഷ്മിപ്രിയ മുഹമ്മദ് എന്ന് തന്നെ ചേർത്തുവിളിക്കുന്നത് താൻ ഇസ്ലാമി ആണെന്ന് കാണിക്കാനാണെന്ന് ബ്ലെസ്സ്ലി പറയുകയുണ്ടായി. എന്നാൽ ഈയൊരു പോയിന്റ് കണ്ടുപിടിക്കാൻ തലേ ദിവസം ഉറങ്ങാതിരുന്നു എന്ന് ദിൽഷയോട് പറഞ്ഞ ബ്ലെസ്ളിയെ പുച്ഛത്തോടെയാണ് ദിൽഷ നോക്കിയത്. ജയിൽ നോമിനേഷനിൽ തലനാരിഴയ്ക്ക് വരേണ്ടിയിരുന്ന ലക്ഷ്മിപ്രിയയെ സൂരജ് മാറ്റിനിർത്തുകയായിരുന്നു.

Comments are closed.