ഒടുവിൽ ആ വിധി എത്തി!!!റോബിന്റെ ബിഗ്‌ബോസ് യാത്രക്ക് അവസാനം : പ്രഖ്യാപനം നടത്തി മോഹൻലാൽ

മലയാളികൾക്കിടയിൽ എല്ലാം തന്നെ വളരെ അധികം ആകാംക്ഷ നിറച്ചാണ് ബിഗ്‌ബോസ് സീസൺ മുന്നോട്ട് പോകുന്നത്. എല്ലാ സീസണിലെയും പോലെ ഇത്തവണത്തെ ബിഗ്‌ബോസ് സീസണും സമ്മാനിക്കുന്നത് അത്യന്തം ആവേശം നിറക്കുന്ന സസ്പെൻസ്. ബിഗ്‌ബോസ് വീട്ടിൽ കഴിഞ്ഞ ആഴ്ച നടന്ന ടാസ്ക്കും അതിന് പിന്നാലെ നടന്ന അടിപിടിയും എല്ലാം തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മത്സരാർഥികൾ രാജാവും പരിവാരങ്ങളുമായി മാറുന്ന ഒരു സ്പെഷ്യൽ ടാസ്ക്കായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ബിഗ്‌ബോസ് വീട്ടിലെ പ്രധാന സംഭവം. ഈ ടാസ്ക്കിനിടയിൽ നടന ചില ഷോക്കിംഗ് കാര്യങ്ങൾ അവസാനിച്ചത് ഡോക്ടർ റോബിന്റെ പുറത്താകലിലേക്ക് തന്നെ.വളരെ വാശി നിറഞ്ഞ ടാസ്‍കിനിടയിൽ റിയാസിനെ വളരെ അധികം ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചുവേന്നുള്ള ഒരൊറ്റ കാരണത്താലാണ് റോബിനെ മാറ്റി നിർത്തിയത്.

സ്‌ക്രീട്ട് റൂമിലേക്ക് മാറ്റി നിർത്തപ്പെട്ട റോബിന്റെ വിധി ഒടുവിൽ ലാലേട്ടൻ തന്നെ പ്രഖ്യാപിച്ചു.വളരെ വൈകാരികമായ രംഗങ്ങൾക്ക് ഒടുവിൽ ലാലേട്ടൻ തന്നെ റോബിന്റെ പുറത്താകൽ പ്രഖ്യാപിക്കുകയായിരുന്നു.

“നിങ്ങൾക്ക് പല തവണ തന്നെ വാർണിംഗ് തന്നിരുന്നു. എന്നാൽ നിങ്ങൾ ആരും തന്നെ അതൊന്നും കേൾക്കാൻ റെഡി ആയില്ല. ഈ ഷോയുടെ റൂൾസ്‌ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. നിങ്ങൾ ചെയ്തത് തെറ്റാണ് “മോഹൻലാൽ റോബിന്റെ ഈ വിധി പ്രഖ്യാപനത്തിന് മുൻപായി പറഞ്ഞു. റോബിനോട് ചില ചോദ്യങ്ങൾ അടക്കം ചോദിച്ചാണ് ആ അന്തിമ തീരുമാനം എല്ലാവർക്കും മുൻപിൽ അറിയിച്ചത്.

അതേസമയം ടാസ്ക്കിനിടയിൽ സംഭവിച്ച ചില രംഗങ്ങൾ പേരിൽ എല്ലാ മത്സരാർഥികൾക്കും മോഹൻലാൽ വാർണിംഗ് നൽകി. ഒരിക്കലും സ്പ്രേ അടിക്കുന്നത് അടക്കം സംഭവങ്ങൾ നടക്കാൻ പാടില്ലായിരുന്നു എന്നും മോഹൻലാൽ വിശദമാക്കി.

Comments are closed.