പുറത്തെ റോബിൻ തരംഗം കണ്ട് കണ്ണുതള്ളി അഖിൽ….. നിങ്ങൾ മാസല്ല മരണമാസെന്ന് സമ്മതിക്കുകയാണ് അഖിൽ….വെറുതെയല്ല വീട്ടിൽ മച്ചാൻ ഇത്ര കോൺഫിഡന്റ്റ് ആയി കളിച്ചതെന്നും അഖിൽ….

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ഈ നാലാം സീസൺ ഇനി ആര് വിജയിച്ചാലും ഡോക്ടർ റോബിൻ രാധാകൃഷ്ണൻ നേടിയ ജനപ്രീതിയും അംഗീകാരവും മാറ്റാർക്കും നേടാൻ കഴിയില്ല. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ബിഗ്ഗ്‌ബോസ്സിൽ നിന്നും മടങ്ങിയെത്തിയ റോബിന് എയർപോർട്ടിൽ വെച്ച് ലഭിച്ച ഗംഭീരസ്വീകരണം. ബിഗ്ഗ്‌ബോസ് വീട്ടിനകത്ത് പലർക്കും താല്പര്യക്കുറവ് ഏറെയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ.

ഏറ്റവുമൊടുവിൽ ഷോയിൽ നിന്നും പുറത്തിറങ്ങിയ കുട്ടി അഖിലും റോബിനെതിരെ പലകുറി ശബ്ദമുയർത്തിയിട്ടുള്ളയാളാണ്. ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ സ്വയം സൃഷ്ടിച്ച നായകപരിവേഷവും വ്യത്യസ്തമായ നിലപാടുകളും ഡോക്ടർ റോബിനെ പലരിൽ നിന്നും അകറ്റുകയായിരുന്നു. വീട്ടിലെത്തിയ ശേഷം വേണം ഫോൺ ഓൺ ചെയ്ത് ബിഗ്ഗ്‌ബോസ് വീട്ടിൽ ഓരോ ദിവസവും നടന്നത് എന്തൊക്കെയെന്ന് മനസിലാക്കാനും റോൻസനെപ്പോലുള്ള സൈലന്റ് ഗെയിമർമാർ ചെയ്തുവെച്ച അടാർ ഐറ്റം എന്തെന്ന് നോക്കാനുമെന്നും അഖിൽ പറഞ്ഞിരുന്നു.

ഇപ്പോൾ ഡോക്ടർ റോബിനുള്ള പ്രേക്ഷകപിന്തുണ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് അഖിലിന്. സോഷ്യൽ മീഡിയയിലുൾപ്പെടെയുള്ള റോബിൻ തരംഗം കണ്ട് തലയിൽ കൈവെച്ചുപോകുകയാണ് അഖിൽ. ഷോയിൽ നിന്നും ഇറങ്ങുന്ന ആഴ്ച്ച പോലും റോബിനെതിരെ അഖിൽ ശക്തമായി സംസാരിച്ചിരുന്നു. റിയാസിനെ തല്ലിയ സംഭവം ഒരു റിഫ്ളക്സ് ആക്ഷനായി തോന്നിയില്ലെന്നും ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിന് ശ്വാസതടസം ഉണ്ടായതായി ഉറപ്പിക്കാനാവില്ലെന്നും അഖിൽ വാദിച്ചു.

എന്തായാലും വിശ്വസിക്കാനാവാത്ത റോബിൻ മാജിക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ അഖിൽ. അഖിലും റോബിനും ഉടൻ കണ്ടുമുട്ടുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. മുമ്പ് അപർണയെയും അശ്വിനെയും റോബിൻ നേരിൽ കണ്ടിരുന്നു. പുറത്തിറങ്ങിയ ദിവസം മുതൽ റോബിന് തിരക്കോട് തിരക്കാണ്. അഭിമുഖങ്ങളും വിരുന്നുകളുമാണ് ഇപ്പോൾ പ്രധാനമായും താരം ചെയ്യുന്നത്. ഇതിനിടെ ചില ആരാധകരെയും താരം നേരിൽ പോയി കണ്ടിരുന്നു.

Comments are closed.