എനിക്ക് കിരീടം വേണ്ട നിന്നെ മതി 😱😱റോബിന്റെ പെണ്ണിന് പിറകേയോയെന്ന് പ്രേക്ഷകർ!! ബിഗ്‌ബോസ് വീട്ടിൽ ട്വിസ്റ്റ്‌

ബിഗ്ഗ്‌ബോസ് മലയാളം ഷോയിൽ ഈ സീസണിലെ അവസാന നോമിനേഷൻ പ്രക്രിയയാണ് ഇന്ന് നടക്കുക. അതും ഒരു ഓപ്പൺ നോമിനേഷൻ പ്രക്രിയ. ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന പ്രൊമോ വീഡിയോ അനുസരിച്ച് റിയാസ് ലക്ഷ്മിപ്രിയയെയും ലക്ഷ്മിപ്രിയ തിരിച്ചും നോമിനേറ്റ് ചെയ്യുന്നുണ്ട്. ബ്ലെസ്ലിയാകട്ടെ, ലക്ഷ്മിപ്രിയക്കെതിരെ കണക്കിന് പ്രസംഗിച്ചിട്ട് തന്നെയാണ് നോമിനേറ്റ് ചെയ്യുന്നത്. ബ്ലെസ്ലിയുടെ മനസ്സിൽ ഒരു തീ ആളിക്കത്തുകയാണ്.

മത്സരം ജയിക്കണമെന്ന് ബ്ലെസ്ലിക്കില്ല. ദിൽഷ ജയിച്ചാലും ബ്ലെസ്ലി ഹാപ്പിയാണ്. ലക്ഷ്മിപ്രിയയോ ധന്യയോ ആ സ്ഥാനത്തേക്ക് വരരുതെന്ന് മാത്രം. കഴിഞ്ഞ ദിവസം ബ്ലെസ്ലി ദിൽഷയോട് പറഞ്ഞ ഒരു വാചകം പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞു. “എനിക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട… അത്‌ നീയെടുത്തോ… എനിക്ക് നിന്നെ കിട്ടിയാൽ മതി”. എത്രത്തോളം മത്സരബുദ്ധി ബ്ലെസ്ലിയിൽ ഉണ്ട് എന്നതാണ് അത്‌ തെളിയിക്കുന്നത്. അല്ലാത്ത പക്ഷം അതും ബ്ലെസ്ലിയുടെ ഗെയിം പ്ലാൻ തന്നെ എന്നും വിചാരിക്കാം.

എന്താണെങ്കിലും ഇന്നത്തെ നോമിനേഷൻ കഴിയുമ്പോൾ എല്ലാവരും ഡേയ്ഞ്ചർ സോണിൽ എത്തുമെന്നാണ് പലരും പറയുന്നത്. ഗ്രാൻഡ് ഫിനാലെക്ക് മുമ്പ് പുറത്താകുന്ന രണ്ട് പേർ റിയാസും റോൻസനും ആകുമെന്നും പ്രവചനങ്ങൾ പ്രചരിക്കുന്നുണ്ട്. ജൂലൈ മൂന്നിനാണ് ഗ്രാൻഡ് ഫിനാലെ. പുതിയ ട്രെൻഡ് അനുസരിച്ച് അതിനുമുൻപ് ഫാമിലി വീക്ക് ഉണ്ടാകും.

അതായത്, ബിഗ്ഗ്‌ബോസ് വീട്ടിൽ ടാബ്ലോ മോഡൽ ടാസ്ക്ക് നടക്കുമ്പോൾ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ കയറിവന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ… ബിഗ്ഗ്‌ബോസിനോട് കുറേ അഭ്യർത്ഥിച്ചാൽ ചിലപ്പോൾ സംസാരിക്കാൻ അനുവദിക്കും. അതേ സമയം തന്റെ മകനെയോ മകളെയോ ശല്യപ്പെടുത്തുന്ന സഹമത്സരാർത്ഥി ടാബ്ലോ പൊസിഷനിൽ നിൽക്കുമ്പോൾ കുടുംബാംഗത്തിന് പോയി അവരെ എങ്ങനെയും ചോദ്യം ചെയ്യാം. എന്താണെങ്കിലും കാണാൻ പോകുന്ന പൂരം കണ്ട് തന്നെ അറിയാം.

Comments are closed.