റോബിനെ വലിച്ചുകീറി ജാസ്മിൻ😮😮ഉള്ളിൽ തെണ്ടിത്തരവും പുറത്ത് മൊട്ടിവേഷനും!!! അത്‌ എനിക്ക് പറ്റില്ല… തുറന്നടിച്ച് ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം ഷോയിൽ നിന്നും ഇറങ്ങിപ്പോയ മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങൾ ജാസ്മിന്റെ ഗെയിം സ്പിരിറ്റിനെ ഏറെ ബാധിച്ചിരുന്നു. ഒടുവിൽ കിട്ടിയ അവസരം മുതലാക്കി സുഹൃത്ത് റിയാസ് റോബിനെ ഷോയിൽ നിന്നും പുറത്താക്കിയപ്പോൾ ജാസ്മിനിലെ മത്സരാർത്ഥിയും വ്യക്തിയും ഒരേപോലെ സന്തോഷിച്ചു.

എന്നാൽ ഡോക്ടർ റോബിനെ ഷോയിലേക്ക് തിരികെക്കൊണ്ടുവരും എന്ന് മനസിലാക്കിയ ജാസ്മിൻ സ്വയം ക്വിറ്റ് ചെയ്യുകയായിരുന്നു. സങ്കടത്തോടെയല്ല താൻ പോകുന്നത് എന്ന് കാണിക്കാൻ സിഗരറ്റും വലിച്ച് നെഞ്ചും വിരിച്ച് മാസ്സ് ലുക്കിലാണ് ജാസ്മിൻ ബിഗ്ഗ്‌ബോസ് വീടിന്റെ പടിയിറങ്ങിയത്. ഷോയിൽ നിന്നും പുറത്തിറങ്ങിയ ജാസ്മിൻ റോബിനെതിരെയുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും തുടരുക തന്നെയായിരുന്നു.

പല അഭിമുഖങ്ങളിലും ജാസ്മിനോട് വഴക്കില്ലെന്നും ജാസ്മിൻ എന്ന സ്ത്രീയെ താൻ ബഹുമാനിക്കുന്നു എന്നും ഡോക്ടർ റോബിൻ ആവർത്തിച്ച് പറഞ്ഞപ്പോൾ ജാസ്മിൻ ഒരു തിരുത്തലിനും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ലൈവിലെത്തിയും ജാസ്മിൻ റോബിനെ കുത്തിക്കൊണ്ട് സംസാരിച്ചിരിക്കുകയാണ്. “ബിഗ്ഗ്‌ബോസ് കഴിഞ്ഞില്ലേ, എല്ലാം നിർത്തിക്കൂടെ എന്ന് ചോദിക്കുന്നവരോട്…. ബിഗ്ഗ്‌ബോസ് വേറെ, ജീവിതം വേറെ എന്നൊന്നില്ല.

എനിക്ക് രണ്ടും ഒന്ന് തന്നെയാണ്. ഞാൻ എന്താണോ അത്‌ തന്നെയാണ് ബിഗ്ഗ്‌ബോസ്സിൽ കണ്ടതും. അല്ലാതെ ഷോ കഴിഞ്ഞു എന്നും പറഞ്ഞ് മൊട്ടിവേഷൻ പറഞ്ഞോണ്ട് വരാൻ എന്നെക്കിട്ടില്ല. ഞാൻ ഇങ്ങനെയാണെന്നേ…” ജാസ്മിന്റെ വാക്കുകൾ ഡോക്ടർ റോബിനെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ഏവർക്കും മനസിലാകും. ഷോയ്ക്ക് ശേഷം ഡോക്ടർ നൽകിയ അഭിമുഖങ്ങളിൽ പോസിറ്റിവിറ്റി പകർന്നുകൊണ്ട് റോബിൻ സംസാരിച്ചതാണ് ജാസ്മിനെ പ്രകോപിപ്പിച്ചത്. എന്തായാലും പുറത്തിറങ്ങിയിട്ടും യുദ്ധം തുടരാൻ തന്നെയാണ് ജാസ്മിന്റെ പ്ലാൻ. എന്നാൽ ജാസ്മിന്റെ ഓരോ വീഡിയോക്ക് താഴെയും ഡോക്ടർ റോബിന്റെ ആരാധകർ വിമർശനങ്ങൾ കൊണ്ട് മൂടുകയാണ്.

Comments are closed.