റിയാസ് എന്ന വൻമരം വീണു 😱😱ഇനി ബിഗ്ഗ്‌ബോസ് വീട്ടിൽ ലക്ഷ്മിപ്രിയ വാഴും!!!റിയാസിന്റെ ഹണി പ്രയോഗത്തെ കശക്കിയെറിഞ്ഞ് ധന്യ

ഇനി റിയാസിന് കഷ്ടകാലമോ? അതെ, റിയാസ് എന്ന വൻ മരം ഒരിക്കൽ കൂടി തകർന്നുവീഴുകയാണ്. രണ്ടും കൽപ്പിച്ച് തന്നെയാണ് ലക്ഷ്മിപ്രിയ. ബിഗ്ഗ്‌ബോസ് വീട്ടിലെ പുരുഷന്മാരോട് റിയാസ് കാണിക്കാത്ത ചെയ്തികൾ അവിടത്തെ സ്ത്രീകളെ ഉന്നം വെച്ച്‌ തകൃതിയായി നടത്തിക്കൊണ്ടിരിക്കുമ്പോൾ, തന്നിലെ സ്ത്രീയെയും അമ്മയെയും ഭാര്യയെയും എന്തിന് തന്റെ വ്യക്തിത്വത്തെയുമൊക്കെ കടന്നാക്രമണം നടത്തുമ്പോൾ ലക്ഷ്മിപ്രിയ ഇനി വെറുതെയിരിക്കില്ല.

തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ഈ പെൺശക്തി. ഇനി കരയില്ല എന്ന് ഉറപ്പിച്ചുകഴിഞ്ഞു ഈ സ്ത്രീരത്നം. സ്ത്രീകളെ തൊട്ടുകളിച്ചാൽ ഇനി കരയാൻ പോകുന്നത് നീ തന്നെയായിരിക്കുമെന്ന് റിയാസിനെ വെല്ലുവിളിച്ചും കഴിഞ്ഞു ലക്ഷ്മിപ്രിയ. റിയാസിനെതിരെ അടുത്ത അസ്ത്രവുമായി ധന്യയും രംഗത്തുണ്ട്. ആവശ്യമില്ലാതെ പ്രശ്ങ്ങളുണ്ടാക്കാൻ ശ്രമിച്ചാൽ നീ വിവരമറിയുമെന്നാണ് ധന്യയുടെ ഭീഷണി. ടാസ്ക്കിനിടയിൽ ഹണി എന്ന പദപ്രയോഗം കൊണ്ട് തന്നെ അഭിസംബോധന ചെയ്ത റിയാസിന് മുൻപിൽ ഭദ്രകാളിയാവുകയായിരുന്നു ധന്യ.

ഒരു നിമിഷം തനിക്കിവിടന്ന് പോകണം എന്ന് വരെ പറയുന്ന അവസ്ഥയിൽ റിയാസ് എത്തി. ഇത് കേട്ട മാത്രയിൽ ദിൽഷയും ബ്ലെസ്ലിയും ബിഗ്ഗ്‌ബോസിനെ അറിയിക്കുന്നത് റിയാസിന്റെ ആഗ്രഹം ഒന്ന് സാധിച്ചുകൊടുക്കൂ എന്നാണ്. പെട്ടിയൊക്കെ ഞങ്ങൾ തന്നെ പാക്ക് ചെയ്ത് എത്തിക്കാം എന്നും ദിൽഷയും ബ്ലെസ്ലിയും പറയുന്നുണ്ട്. ഈ ദിവസങ്ങളിൽ ഏറ്റവും തളർന്ന അവസ്ഥയിലാണ് റിയാസിനെ കാണാൻ കഴിയുന്നത്. വീക്കിലി ടാസ്ക്കിലും മികച്ച രീതിയിൽ പെർഫോം ചെയ്യാൻ റിയാസിന് സാധിച്ചില്ല.

ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് കടക്കുന്ന മത്സരാർത്ഥിയെ ഇന്നാകും അറിയാൻ കഴിയുക. ദിൽഷ തന്നെയാകും ആ ഭാഗ്യശാലി എന്ന് വേണം കരുതാൻ. ഇന്നലത്തെ എപ്പിസോഡ് നോക്കിയാലും ലക്ഷ്മിപ്രിയ ക്ഷമിക്കാൻ തയ്യാറാകുമ്പോൾ പോലും വിട്ടുകൊടുക്കാതെ പ്രശ്നം വഷളാക്കുന്നത് റിയാസ് തന്നെയാണ്. എന്ത് പ്രശ്നമുണ്ടാക്കിയാലും ഒടുവിൽ എല്ലാം അലക്കിവെളുപ്പിക്കാൻ ലക്ഷ്മിപ്രിയ ശ്രമിക്കുന്നുവെന്നാണ് റിയാസിന്റെ ആരോപണം. ഡോക്ടർ റോബിൻ പോയതിന് ശേഷം ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു ഓളം സൃഷ്ടിച്ചിരിക്കുന്നത് ലക്ഷ്മിപ്രിയ തന്നെയെന്ന് ഉറപ്പിക്കുകയാണ് പ്രേക്ഷകർ.

Comments are closed.