മത്സരം കടുക്കുന്നു!!!ബ്ലെസ്ലിക്ക്‌ ശത്രുവായി ഡെയ്സി വരുന്നു??? ഡെയ്‌സിയുടെ വരവ് വീട്ടിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുമോ??

ഏറെ നിരാശയിലൂടെ കടന്നുപോകുന്ന ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ വീണ്ടും ആവേശഭരിതരാക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഈയാഴ്ച്ച കോൾ സെന്റർ ടാസ്ക്കാണ് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. മുൻ സീസണുകളിലും ഉണ്ടായിട്ടുള്ള ഈ വീക്കിലി ടാസ്ക് മത്സരാർത്ഥികളെ ഏറെ ചൂടുപിടിപ്പിക്കുന്ന ഒന്ന് തന്നെയാണ്. ആവേശകരമായ ഒരു വീക്കിലി ടാസ്ക്കിന് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

ധന്യയാണ് ഇത്തവണ വീട്ടിലെ ക്യാപ്റ്റൻ. വീട്ടിൽ ബുദ്ധി കൊണ്ട് കളിക്കുന്ന ഒരു മത്സരാർത്ഥി തന്നെയാണ് ധന്യ.ഒപ്പം ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പ്രതികരിക്കുന്ന എന്നാൽ ആവശ്യമുള്ള കാര്യങ്ങൾക്കെല്ലാം പ്രതികരിക്കുന്ന ഒരു മത്സരാർത്ഥി. റോബിൻ പുറത്തായതോടെ അൽപ്പം സഹതാപം ഏറ്റുവാങ്ങാനുള്ള തത്രപ്പാടിലാണ് റിയാസ്. മാത്രമല്ല റോബിനെ പുറത്താക്കിയത് തന്റെ ചോയ്സ് ചോദിച്ചിട്ടല്ല, ബിഗ്ഗ്‌ബോസ് ടീം അവരുടെ നിയമാവലി മാത്രം നോക്കിയിട്ടാണ് എന്ന് പലയിടങ്ങളിൽ എല്ലാമായി റിയാസ് പറഞ്ഞുവെക്കുന്നുമുണ്ട്.

ഒപ്പം റോബിൻ പോയതിൽ സങ്കടമുണ്ടെന്ന് കാണിച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും. ഇനി അറിയേണ്ടത് റീ എൻട്രിയായി എത്തുന്നത് ആരാണ് എന്നത്. ഇപ്പോൾ പുറത്തുവരുന്ന വിവരം ഡെയ്‌സിയാണ് ബിഗ്ഗ്‌ബോസ്സിലേക്ക് തിരിച്ചെത്തുന്നത് എന്നാണ്. നിലവിൽ വീട്ടിലെ ഏറ്റവും സ്‌ട്രോങ് ആയ ഒരു മത്സരാർത്ഥിയാണ് ബ്ലെസ്ലി. അതുകൊണ്ട് തന്നെ ബ്ലെസ്ലിക്ക്‌ ഒരു എതിരാളിയെ കൊണ്ടുവന്ന് മത്സരം മറ്റൊരു ദിശയിലേക്ക് മാറ്റാനാണ് അണിയറയിൽ തീരുമാനം.

സുചിത്രയെ കൊണ്ടുവരാൻ ഒരു ആലോചന ഉണ്ടായിരുന്നുവെങ്കിലും സുചിത്രയോട് പ്രേക്ഷകർക്കുള്ള നീരസം കണക്കിലെടുത്താകണം തീരുമാനം മാറ്റിയത്. എന്തൊക്കെയാണെങ്കിലും ഡോക്ടർ റോബിൻ ഇല്ലാത്തതിന്റെ കുറവ് വീട്ടിൽ പ്രകടമാണ്. ദിൽഷയും ബ്ലെസ്ലിയും തമ്മിൽ ഇനി കടുത്ത മത്സരം സംഭവിക്കുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ലക്ഷ്മിപ്രിയയുടെ നിലപാടുകളും പ്രേക്ഷകരെ ഏറെ സ്വാധീനിക്കുന്നുണ്ട്. റോബിനെ പിന്തുണച്ച ഒരാൾ എന്ന നിലയിലും താരത്തിന് പിന്തുണ കൂടുതലാണ്.

Comments are closed.