റോബിന് വോട്ട് ചെയ്തവർ വിഡ്ഢികളെന്ന് റിയാസ് 😱😱😱😱റോബിനെ ബിഗ്ഗ്‌ബോസ് ഗെറ്റൗട്ട് അടിച്ചതാണെന്നാണ് റിയാസിന്റെ പക്ഷം!!!!! ദിൽഷ വിജയിച്ചാൽ ഡോക്ടർക്ക് ഫ്ലാറ്റ് കിട്ടുമല്ലോ എന്ന് ആരാധകർ

ബിഗ്ഗ്‌ബോസ് വീണ്ടും ഒരു മുഖ്യ കലാപ ഭൂമിയാവുകയാണ്. പരസ്പരം കണ്ടാൽ ഒന്ന് മിണ്ടാൻ പോലും മടിക്കുന്ന ആൾക്കാർ, മറ്റൊരാളോട് മനസ് തുറക്കാൻ പറ്റാത്ത അതിഭീകരമായ ഒരു അന്തരീക്ഷം. അത്തരത്തിൽ ബിഗ്ഗ്‌ബോസ് വീട് വീണ്ടും കലൂഷിതമാവുകയാണ്. ഇന്നലെ ലക്ഷ്മിപ്രിയക്ക് മോശം ദിവസം തന്നെയായിരുന്നു.

വിനയും റിയാസും അഖിലും. അങ്ങനെ തലയ്ക്ക് ചുറ്റും പ്രഹരങ്ങളുമായി ഓരോരുത്തർ. ഒരു സുഹൃത്തിനെപ്പോലെ, അല്ലെങ്കിൽ ഒരു സഹോദരിയെപ്പോലെ കണ്ട് സ്നേഹിച്ചിരുന്ന ധന്യ കൂടി തനിക്കെതിരെ തിരിഞ്ഞതോടെ ലക്ഷ്മിപ്രിയയുടെ നിയന്ത്രണം വിട്ടുപോയി. ഡോക്ടർ റോബിൻ എന്ന മത്സരാർത്ഥി ബിഗ്ഗ്‌ബോസ് വീട് വിട്ടുപോയെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വീട്ടിൽ സജീവമാണ്. റോബിന് വോട്ട് ചെയ്ത പ്രേക്ഷകരത്രയും വിഡ്ഢികളാണെന്നാണ് ടാസ്ക്കിനിടയിൽ റിയാസ് പറഞ്ഞത്. ഈയൊരു വിഷയം ദിൽഷ പൊക്കിപ്പിടിക്കുകയും ചെയ്തു.

‘പ്രേക്ഷകരേ, നിങ്ങളെ വിഡ്ഢികൾ എന്ന് വിളിച്ചത് കണ്ടില്ലേ?’ എന്ന് പറഞ്ഞുകൊണ്ട് ദിൽഷ റിയാസിനെതിരെ തിരിഞ്ഞു.ഒപ്പം ഡോക്ടർ റോബിനെ ബിഗ്ഗ്‌ബോസ് ഗെറ്റൗട്ട് അടിക്കുകയായിരുന്നു എന്ന് റിയാസ് പറഞ്ഞതും ദിൽഷയെ പ്രകോപിപ്പിച്ചു. ബിഗ്ഗ്‌ബോസ് ഡോക്ടറെ മാന്യമായാണ് പറഞ്ഞുവിട്ടതെന്നും ഒരാളെ ഗെറ്റൗട്ട് അടിച്ച് പറഞ്ഞുവിടുന്ന രീതിയല്ല ബിഗ്ഗ്‌ബോസിന്റേത് എന്നുമായിരുന്നു ദിൽഷ പറഞ്ഞത്. റോബിൻ പോയപ്പോൾ താൻ കരഞ്ഞത് തന്റെ ഒരു അഭിനയം മാത്രമായിരുന്നു എന്നുകൂടി റിയാസ് ടാസ്ക്കിനിടയിൽ പറഞ്ഞതോടെ അപ്പോൾ ഡോക്ടർ ഫേക്ക് ആണെന്ന് എപ്പോഴും പറയുന്നത് പോലെ നിങ്ങളും ഫേക്ക് തന്നെയാണല്ലേ എന്ന് തിരിച്ചുചോദിക്കുകയായിരുന്നു ദിൽഷ.

ബിഗ്ഗ്‌ബോസ് ആരാധകർ ദിൽഷയുടെ പ്രകടനങ്ങൾക്ക് നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്. ദിൽഷ തന്നെ ഇത്തവണ വിജയിയാകട്ടെ എന്നാണ് റോബിൻ ആരാധകർ ആഗ്രഹിക്കുന്നത്. ദിൽഷക്ക് ഫ്ലാറ്റ് കിട്ടിയാൽ അത്‌ ഡോക്ടർക്ക് കിട്ടുന്ന പോലെ തന്നെയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഷോ കഴിഞ്ഞ് ദിൽഷ പുറത്തുവരുമ്പോൾ ഡോക്ടർ ദിൽഷയെ പ്രൊപ്പോസ് ചെയ്യുമെന്നും അവർ ഒന്നാകുമെന്നുമാണ് ആരാധകർ പറയുന്നത്. അങ്ങനെ ഫ്ലാറ്റ് ഡോക്ടർക്ക് തന്നെ വന്നുചേരുമെന്ന കണക്കൂട്ടലിലാണ് ഒരു വിഭാഗം ആരാധകർ. എന്തായാലും ഇന്ന് ബിഗ്ഗ്‌ബോസ് വീട്ടിൽ ക്യാപ്റ്റൻസി ടാസ്ക്ക് നടക്കുകയാണ്. അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റൻ ആരെന്ന് ഇന്നറിയാം.

Comments are closed.