അവൻ ബിഗ്‌ബോസ് ജയിക്കണം 😱😱ആഗ്രഹം വെളിപ്പെടുത്തി തെസ്നി ഖാൻ!!!!അതിന് കാരണവുമുണ്ട്:തെസ്നിക്ക് ലക്ഷ്മിപ്രിയയോട് വിരോധമോ എന്ന് പ്രേക്ഷകർ

ബിഗ്ഗ്‌ബോസ് സീസൺ 4 ഏതാണ്ട് അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാഴ്ച്ചകൾ മാത്രമാണ് ഇനി ഷോ അവശേഷിക്കുന്നത്. അന്തിമവിജയം ആർക്ക് എന്നത് ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അതേ സമയം പല സെലിബ്രേറ്റികളും അവർക്കിഷ്ടപ്പെട്ട മത്സരാർത്ഥികളെ പിന്തുണച്ച് രംഗത്തെത്തുന്ന ഒരു സമയം കൂടിയാണിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി തെസ്നി ഖാൻ.

സിനിമയിലും തിളങ്ങിയിട്ടുള്ള താരം കോമഡി വേഷങ്ങളിൽ വിസ്മയിപ്പിക്കുന്ന അവതരണമികവാണ് പുലർത്താറുള്ളത്. ടെലിവിഷനിൽ എല്ലാക്കാലത്തും സജീവമായിരുന്ന തെസ്നി ഖാൻ ബിഗ്ഗ് ബോസ് ഷോയുടെ രണ്ടാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു. ഇപ്പോഴിതാ നാലാം സീസണെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുകയാണ് തെസ്നി ഖാൻ. ‘ഈ സീസണിൽ ആരും തന്നെ അത്ര വലിയ മത്സരാർത്ഥികളായി എനിക്ക് തോന്നുന്നില്ല. പൊതുവെ കുറച്ച് ബഹളവും ഒച്ചയും കൂടുതലാണ്, അത്ര തന്നെ. പിന്നെ തമ്മിൽ തൊമ്മൻ എന്ന് പറയാവുന്നത് റിയാസ് ആണ്. അർഹത ഉള്ള ആളാണ് റിയാസ്.

മറ്റ് മത്സരാർത്ഥികളെ മനസിലാക്കി റിയാസ് കളിക്കുന്നു. ബ്ലെസ്ലിയും നല്ല ഒരു പ്ലെയർ തന്നെ. ജയം ഇവരിൽ ഒരാൾക്ക് തന്നെ ആവണമെന്ന് ആഗ്രഹിക്കുന്നു. ഇവർ രണ്ടുപേരും കാര്യങ്ങൾ തുറന്നുപറയുന്ന, സേഫ് ഗെയിം കളിക്കാത്ത കുട്ടികൾ ആണ്. വിദ്യാഭ്യാസം ഉള്ളവർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവരിൽ ഒരാൾ ജയിക്കുന്നത് എങ്ങനെ നോക്കിയാലും ഒരു നല്ല കാര്യമായിരിക്കും.

” തെസ്നി ഖാന്റെ അഭിപ്രായം റിയാസ് അല്ലെങ്കിൽ ബ്ലെസ്ലി ബിഗ്‌ബോസ് ഷോയുടെ ടൈറ്റിൽ വിന്നർ ആകണമെന്നതാണ്. ഷോ അവസാനിക്കാൻ രണ്ടാഴ്ച്ച മാത്രം ബാക്കിനിൽക്കേ തെസ്നിയെപ്പോലെ മുൻ ബിഗ്ഗ്‌ബോസ് ഷോ മത്സരാർത്ഥികളായ പലരും ഇത്തരത്തിൽ പിന്തുണയുമായി എത്തുന്നത് ചർച്ചകൾ സൃഷ്ടിച്ചേക്കും. ബിഗ്ഗ്‌ബോസ് ഷോയിൽ അധികനാൾ തുടരാൻ കഴിയാതെ പോയ ഒരാളാണ് തെസ്നി ഖാൻ.

Comments are closed.