ജാസ്മിന് ഇതെന്ത് പറ്റി??? തകർച്ചക്ക് കാരണം ഇതായിരുന്നോ?? ജാസ്മിൻ ഷോയിൽ നിന്ന് പിന്മാറിയാൽ ബിഗ്ഗ്‌ബോസ് കാണൽ നിർത്തുമെന്ന് പ്രേക്ഷകർ

ജാസ്മിന് എന്ത് പറ്റിയെന്നാണ് ഇപ്പോൾ പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. ബിഗ്ഗ്‌ബോസ് വീട്ടിൽ എന്നും തന്റേടത്തോടെ, ശബ്ദമുയർത്തി മാത്രം കണ്ടിട്ടുള്ള ജാസ്മിനെ ഇപ്പോൾ ഏറെ തകർന്ന അവസ്ഥയിലാണ് ഏവരും കാണുന്നതും. മാനസികമായി തകർന്ന ജാസ്മിന്റെ ശരീരികാരോഗ്യവും ശോഷിച്ചിട്ടുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിൽ തോൽക്കാതെ സംസാരിച്ച് മുന്നേറുന്ന രണ്ട് പേരാണ് ജാസ്മിനും ഡോക്ടർ റോബിനും. ഇവരിൽ ജാസ്മിനെ ഇതാദ്യമായാണ് ഇത്രയും മോശം നിലയിൽ പ്രേക്ഷകർ കാണുന്നത്.

വൈൽഡ് കാർഡ് എൻട്രിയായി വന്നവരിലൂടെ ഷോയ്ക്ക് പുറത്തുള്ള തന്റെ ഇമേജ് തിരിച്ചറിഞ്ഞതാണോ ജാസ്മിന്റെ തകർച്ചക്ക് കാരണം, അതോ കോടതിമുറി ടാസ്ക്കിൽ തോറ്റ് തുന്നം പാടേണ്ടി വന്നതാണോ… അത്തരത്തിൽ കുറേ സംശയങ്ങൾ പ്രേക്ഷകർക്കിടയിൽ തന്നെ ചർച്ചയാകുന്നുണ്ട്. കോടതിമുറി ടാസ്ക്കിൽ ലക്ഷ്മിപ്രിയയുടെ ചോദ്യങ്ങൾക്ക് മുൻപിൽ മുട്ടുമടക്കേണ്ടി വന്നതും ദിൽഷയെ ജയിക്കാൻ അനുവദിച്ചുകൊടുക്കേണ്ടി വന്നതും തെല്ലൊന്നുമല്ല ജാസ്മിനെ തളർത്തിക്കളഞ്ഞത്. ജാസ്മിന്റെ പക്ഷം പിടിച്ചാണ് റിയാസും വിനയും ബി ബി വീടിന്റെ പടി ചവിട്ടിയതെങ്കിലും നിമിഷയും ജാസ്മിനും ഉൾപ്പെടുന്ന ഗ്രൂപ്പ് തങ്ങളിലേക്ക് തന്നെ ചുരുങ്ങിപ്പോകുകയാണ്.

കോടതി ടാസ്‌കില്‍ ലക്ഷ്മിയും ദില്‍ഷയും ജാസ്മിനെതിരെ എതിർത്തുനിൽക്കുകയായിരുന്നു. പിന്നാലെ ദില്‍ഷയുമായുള്ള കേസില്‍ പരാജയപ്പെട്ടതും ജാസ്മിനെ തളര്‍ത്തി. കേസില്‍ പരാജയപ്പെട്ടതോടെ ജാസ്മിന്‍ ഇറങ്ങിപ്പോയി. തിരിച്ചുവന്ന് ശിക്ഷ ഏറ്റുവാങ്ങിയത് ജാസ്മിന് വലിയ നാണക്കേട് ആയിട്ടിട്ടുണ്ടാവണം. ദില്‍ഷയുമായി ബന്ധപ്പെട്ട കേസില്‍ ദില്‍ഷ സെല്‍ഫിഷായി പെരുമാറിയിട്ടില്ല എന്ന് ബിഗ് ബോസ് വീട്ടിലെ അംഗങ്ങൾ തുറന്നുപറഞ്ഞത് ജാസ്മിനില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

ഇത് ജാസ്മിനിൽ ഒറ്റപ്പെടല്‍ അനുഭവപ്പെടാന്‍ കാരണമായിട്ടുണ്ടാകാം. എന്തൊക്കെയായാലും പൂർവാധികം ശക്തിയോടെ ജാസ്മിൻ പഴയ വീറും വാശിയും വീണ്ടെടുത്ത് മത്സരത്തിൽ സജീവയാകും എന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. ജാസ്മിൻ-റോബിൻ പോരാട്ടം ഏറെ ആസ്വദിച്ചിരുന്നവരാണ് ഇത്തവണ ബിഗ്ഗ്‌ബോസ് ആരാധകരിൽ ഭൂരിഭാഗവും.

Comments are closed.