യഥാർത്ഥ വിജയി അവനാണ് 😍😍എനിക്ക് അവനെ സ്വീകരിക്കാൻ കഴിഞ്ഞില്ലാലോ!!!!സപ്പോർട്ടുമായി ഷമി തിലകൻ

മലയാളികൾ എല്ലാം തന്നെ ബിഗ് ബോസ്സ് സീസൺ ഫോറിൽ എന്താകും നടക്കുക എന്നുള്ള വലിയ ആകാംക്ഷയിലാണ്. ഓരോ ദിവസവും സസ്‌പെൻസും നാടകീയതകളും തന്നെ നിറഞ്ഞുനിൽക്കുന്ന ബിഗ്‌ബോസ് വീട്ടിൽ ആരാകും ഇനി പുറത്താക്കുക എന്നുള്ള സംശയം അടക്കം വ്യാപകമാണ്.

അത്യന്തം സംഭവബഹുലമായ ബിഗ്‌ബോസ് വീട്ടിലെ സംഭവങ്ങൾക്ക് പിന്നാലെ എല്ലാവരിലും നിന്നും കയ്യടികൾ അടക്കം നേടുന്നത് മറ്റാരും അല്ല റോബിൻ തന്നെ. കഴിഞ്ഞ ദിവസം ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തായ ഡോക്ടർ റോബിന് തിരിച്ചുവരവിൽ ആരാധകർ അടക്കം നൽകിയത് വമ്പൻ സ്വീകരണം.

തിരികെ എത്തി എയർപോർട്ടിൽ കൂടി നാട്ടിലേക്കു എത്തിയ റോബിനെ വരവേൽക്കാൻ എത്തിയത് പതിനായിരകണക്കിന് ആളുകളാണ്. ബിഗ്‌ബോസ് പ്രേക്ഷരിൽ അടക്കം വലിയ വിഷമം സൃഷ്ടിച്ചാണ് റോബിന്റെ ബിഗ്‌ബോസ് വീട്ടിൽ നിന്നുള്ള മടക്കം.എല്ലാ തരത്തിലും പ്രേക്ഷകർക്കിടയിൽ പിന്തുണ സ്വന്തമാക്കിയ റോബിനെ പുറത്താക്കിയ തീരുമാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനത്തിനും കാരണമായി മാറി കഴിഞ്ഞു.

എന്നാൽ താരത്തെ അനുകൂലിക്കുന്ന നടനും കൂടിയായ ഷമി തിലകൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി. ഡോ.റോബിന് വിജയാശംസകൾ!!!!വിമാനത്താവളത്തിൽ ചെന്ന് ഈ “റിയൽ ബിഗ് ബോസിനെ” ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ട്.” ഷമി തിലകൻ ഇപ്രകാരം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു

Comments are closed.