റിയാസ് പുറത്തായില്ല😮😮😮പകരം അഖിൽ പുറത്തേക്ക്😮😮വിശ്വസിക്കാനാവാതെ പ്രേക്ഷകർ;ചരിത്രം തിരുത്തി റിയാസ് എന്ന ഗെയിമർ വിജയിച്ചു

ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തിയിരിക്കുകയാണ്. ഈ വാരം ബിഗ്ഗ്‌ബോസ് ഹൗസിൽ നിന്നും വിടപറഞ്ഞിരിക്കുന്നത് അഖിലാണ്. ഏറെ നിർണ്ണായകമായ ഒരു എവിക്ഷൻ പ്രക്രിയ തന്നെയായിരുന്നു ഇത്തവണ നടന്നത്. എന്തെന്നാൽ ഡോക്ടർ റോബിൻ പോയതിന് പിന്നാലെ അതിന് കാരണക്കാരനായ റിയാസ് ഈയാഴ്ച്ച ഷോയിൽ നിന്നും ഔട്ടാകുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്.

കാരണം രജിത് കുമാർ ഔട്ടായ സീസണിൽ അതിന് കാരണക്കാരിയായ രേഷ്മയും പൊളി ഫിറോസും സജ്‌നയും ഔട്ടായ സീസണിൽ ആ പ്രശ്നത്തിന് വഴിയൊരുക്കിയ രമ്യയും തൊട്ടടുത്ത ആഴ്ച്ചകളിൽ തന്നെയാണ് ഔട്ടായത്. ആ ട്രെൻഡനുസരിച്ച് റിയാസ് ഈയാഴ്ച ഔട്ടാകുമെന്ന് പലരും കരുതി. പ്രത്യേകിച്ച് ഡോക്ടർ റോബിന് ഇത്ര വലിയ ആരാധകപിന്തുണയുള്ളത് കൊണ്ട് റിയാസിനെ ബിഗ്ഗ്‌ബോസ് വീട്ടിൽ തുടരാൻ റോബിൻ ആരാധകർ സമ്മതിക്കില്ല എന്ന് തന്നെയാണ് ഏവരും കരുതിയത്. സേഫ് ഗെയിം കളിച്ചുകൊണ്ടിരുന്ന പലരും വീട്ടിലുണ്ടായിരുന്നിട്ടും അഖിൽ പുറത്തായത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

അതിന് പ്രധാനകാരണം പ്രേക്ഷകർ അവരുടെ ഇഷ്ടമത്സരാർത്ഥികൾക്ക് വോട്ട് ചെയ്യാതെ റോബിൻ വിഷയം മനസ്സിൽ വെച്ച്‌ വോട്ടുകൾ മാറ്റിമറിച്ച് ചെയ്തതാണ്. ശരിക്കും ഒന്ന് ചിന്തിച്ചാൽ റിയാസ് എന്ന ഗെയിമറുടെ വിജയം തന്നെയാണിത്. ഏറ്റവും പ്രധാനപ്പെട്ട ഘട്ടം റിയാസ് എന്ന മത്സരാർത്ഥി മറികടന്നുകഴിഞ്ഞു. ടോപ് ഫൈവിലേക്ക് വരേണ്ട മത്സരാർത്ഥി ആയിരുന്നു അഖിൽ. റോബിന്റെ കടുത്ത ആരാധകർ റിയാസിനെ പുറത്താക്കാൻ സേഫ് ഗെയിം കളിക്കുന്ന റോൻസണും സൂരജിനും വിനയ്ക്കും വോട്ട് കൊടുക്കാൻ ക്യാമ്പയിൻ നടത്തുകയും വോട്ട് കൊടുക്കുകയും ചെയ്തപ്പോൾ അഖിൽ പുറത്തായി.

സംസാരിക്കുന്ന കാര്യത്തിലാണെങ്കിലും ടാസ്ക്കിന്റെ കാര്യത്തിലാണെങ്കിലും വളരെ സ്‌ട്രോങ് ആയ ഒരു മത്സരാർത്ഥി ആയിരുന്നു അഖിൽ. ഇനിയിപ്പോൾ അടുത്ത തവണ റിയാസ് നോമിനേഷനിൽ നിന്ന് രക്ഷപെട്ടിട്ടുമുണ്ട്. അഖിൽ പുറത്താകുമ്പോൾ നിലവിലുള്ള ക്യാപ്റ്റൻ സ്ഥാനം സൂരജിന് കൊടുക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ അടുത്തയാഴ്ച്ചത്തെ എവിക്ഷനും ഏറെ നിർണ്ണായകം തന്നെ.

അഖിൽ പുറത്താകുന്നത്തോടെ ബിഗ്ഗ്‌ബോസ് വീട്ടിനുള്ളിൽ സേഫ് ഗെയിം കളിക്കുന്നവർ കൂടുതൽ സേഫ് ആവുകയാണ് എന്നാണ് പ്രേക്ഷകരും പറയുന്നത്. റിയാസ് പുറത്തായില്ലെങ്കിൽ വിനയ് ആയിരിക്കും ഇത്തവണ ഔട്ടാകുക എന്നായിരുന്നു പല പ്രേക്ഷകരും കരുതിയിരുന്നത്. എന്നാൽ അഖിലിനെ ആരും പ്രതീക്ഷിച്ചേ ഇല്ല. എന്തായാലും ബിഗ്ഗ്‌ബോസ് ഷോ ഇങ്ങനെയാണെന്ന് നമ്മൾ മനസിലാക്കിയേ പറ്റൂ… തീർത്തും പ്രവചനാതീതം മാത്രം.

Comments are closed.