ബിഗ്‌ബോസ് സൂപ്പർ സ്റ്റാർ അപർണ്ണ ആരെന്ന് അറിയുമോ 😱😱താരം ജീവിതം വമ്പനൊരു സർപ്രൈസ്

നല്ല പച്ചവെള്ളം പോലെ മലയാളം പറയുന്ന ഈ വിദേശവനിതയെക്കുറിച്ചാണ് ലാലേട്ടൻ ബിഗ്‌ബോസ് ആരംഭിച്ച ദിവസത്തിൽ പ്രൊമോ വീഡിയോയിൽ സൂചന നൽകിയത്. താൻ ഈ ഷോ വിജയിച്ചാൽ മലയാളം ഏറെ സ്നേഹിച്ച് മലയാളമണ്ണിലെത്തിയ തനിക്ക് അത്‌ വലിയ അഭിമാനമായിരിക്കുമെന്ന് ലോഞ്ച് എപ്പിസോഡിൽ അപർണ അവതാരകനായ മോഹൻലാലിനോട് പറഞ്ഞിരുന്നു.

അപർണയുടെ കുട്ടിക്കാലം തന്നെ ഏറെക്കുറെ കേരളത്തിലായിരുന്നു. അമൃതാനന്ദമായി ആശ്രമത്തിലാണ് വളർന്നത്. ലോകത്ത് താൻ എവിടെപ്പോയാലും കേരളത്തോടുള്ള ആത്മബന്ധം ഏറെ വലുതാണെന്നാണ് അപർണ പലപ്പോഴും പറഞ്ഞിട്ടുള്ളത്. കേരളക്കാർ തന്നെ മലയാളം പഠിപ്പിച്ചു. ഇന്ന് തിരിച്ച് താൻ അവരെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണ്. അപർണയുടെ ഇൻവെർട്ടഡ് കൊക്കനട്ട് എന്ന സോഷ്യൽ മീഡിയ പേജ് പ്രസിദ്ധമാണ്.

ഇൻവെർട്ടഡ് കൊക്കനട്ട് വഴിയാണ് അപർണ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഒട്ടേറെ വിദ്യാർത്ഥികളാണ് അപർണക്കുള്ളത്. ഈയിടെ ‘ഫ്‌ളവേഴ്‌സ് ഒരു കോടി’ ഷോയിൽ പങ്കെടുത്തതും അപർണയെ കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതിലേക്ക് വഴി തെളിച്ചു. മലയാളം വാക്കുകൾ ഉപയോഗിക്കുന്നതിലുള്ള അപർണയുടെ നൈപുണ്യം എടുത്തുപറയേണ്ടതാണ്. അപർണയെക്കുറിച്ച് പലർക്കും അറിയാത്ത ഒരു കാര്യമാണ് ബിഗ്ഗ്‌ബോസ് ഷോയുടെ ലോഞ്ച് എപ്പിസോഡിൽ വെളിപ്പെട്ടത്.

തന്റെ കുടുംബത്തെക്കുറിച്ച് മോഹൻലാലിനോട് സംസാരിക്കവേയാണ് അപർണ ഭാര്യയെ പരിചയപ്പെടുത്തിയത്. അപർണ ലെസ്ബിയൻ വിഭാഗത്തിൽ നിന്നുള്ള ഒരാളെന്നത് മലയാളികൾക്ക് ഒരു പുതിയ വാർത്ത തന്നെയായിരുന്നു. ബിഗ്ഗ്‌ബോസ് മലയാളത്തിൽ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ എത്തിയ അപർണയുടെ പേരിൽ ആർമി ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു