ജാസ്മിൻ മോഷണം നടത്തിയോ😮😮😮മൈൻഡ് ഗെയിം കളിച്ച് ബ്ലെസ്ലി; സുചിത്രയ്ക്ക് പണികൊടുത്ത് റോബിൻ

ബിഗ്ഗ്‌ബോസ് വീട് ഇപ്പോൾ ക്യാപ്ടന്റെ കയ്യില്ലാണ്. മൈൻഡ് ഗെയിം എന്നൊക്കെ പറയുന്നത് ദേ ഇതാണ്. വലിയ വെല്ലുവിളി നടത്തിയും പോര് വിളിച്ചൊന്നുമല്ല മനസിലെ പ്രതികാരബുദ്ധി പുറത്തെടുക്കേണ്ടത് എന്ന് ഒരിക്കൽ കൂടി ഈ പുലിക്കുട്ടി തെളിയിച്ചിരിക്കുകയാണ്. അതെ, ബിഗ്ഗ്ബോസ് വീട്ടിലെ ഈ ആഴ്ചത്തെ ക്യാപറ്റൻ രണ്ടും കല്പിച്ചാണ്.

മനസ്സിൽ കുറെയേറെ ദേഷ്യവും പകയും ഉണ്ടെങ്കിലും അതൊന്നും പോർവിളിയിലോ കയ്യാങ്കളിയിലോ പുറത്തെടുക്കുന്നില്ല നമ്മുടെ സ്വന്തം ബ്ലെസ്ലി. മറിച്ച് ഒരു സൈക്കോളജിക്കൽ ഗെയിമാണ് ബിഗ്ഗ്‌ബോസ് വീട്ടിൽ ഇപ്പോൾ ബ്ലെസ്ലി കളിച്ചു കൊണ്ടിരിക്കുന്നത്. ജാസ്മിന്റെ ബോഡി ഗാർഡ് പോലെയായിരുന്നു വൈൽഡ് കാർഡായെത്തിയ റിയാസ്. ആ റിയാസ് ജാസ്മിനുമായി തെറ്റുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാകില്ല. കൃത്യമായി ആ അവസരം ഉപയോഗിച്ചത് ബ്ലെസ്ലി തന്നെയാണ്. റിയാസിനെ മാനസികമായി തകർക്കുകയായിരുന്നു ഒരുതരത്തിൽ ബ്ലെസ്ലി ചെയ്തത്. ഇങ്ങനെയാകണം യഥാർത്ഥ ക്യാപ്റ്റൻ എന്നാണ് ഇപ്പോൾ ആരാധകരും പറയുന്നത്.

റിയാസിന്റെ ഇംഗ്ലീഷ് ഉപയോഗം അതിരു കടന്നപ്പോൾ ഡോക്ടർ പൊട്ടിത്തെറിച്ചിരുന്നു. മുഴങ്ങി നിൽക്കുന്നതായിരുന്നു റോബിൻ മച്ചാന്റെ ഓരോ വാക്കും. അതേ സമയം സുചിത്ര തന്റെ നേരെ വന്നപ്പോൾ ഡോക്ടർ നൈസായി ഒരു പണിയും കൊടുത്തിട്ടുണ്ട്. ബിഗ്ഗ്‌ബോസ് വീട്ടിൽ ആകെമൊത്തം മത്സരം കൊടുത്തിരിക്കുകയാണ്. ഇപ്പോഴിതാ ഷോയുടെ പുതിയ പ്രൊമോ കണ്ട് പ്രേക്ഷകർ ഒരു ഞെട്ടലിലാണ്.

നാണയം ശേഖരിക്കൽ ടാസ്ക്കിനിടയിൽ ജാസ്മിൻ മോഷണം നടത്തിയെന്ന ആരോപണത്തിന് ഇരയായിരിക്കുകയാണ്. അതിന്റെ പേരിൽ ജാസ്മിൻ മനം നൊന്ത് കരയുന്ന രംഗങ്ങളാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. എന്തായാലും നിർണ്ണായകമായ ചില രംഗങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ഉണ്ടാവുക എന്നതാണ് ഈയൊരു പ്രൊമോയിൽ നിന്ന് മനസ്സിലാവുക. ജാസ്മിനെപ്പോലൊരു മത്സരാർത്ഥി ഇത്തരത്തിൽ ഏറെ തകർന്നു പോകുന്നത് മറ്റ് മത്സരാർത്ഥികൾക്കും ബിഗ്‌ബോസ് പ്രേക്ഷകർക്കും ഒരേപോലെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Comments are closed.