നിലയ്ക്കാത്ത ഫോൺ വിളികൾ ഉയരുന്നു!! ബിഗ് ബോസ്സ് വീട്ടിൽ പുത്തൻ ട്വിസ്റ്റ് 😱😱ഇനിയാണ് വേറെ ലെവൽ കളികൾ

ബിഗ്‌ബോസ് വീട് അത്യന്തം സസ്പെൻസുകളിൽ കൂടി മുന്നോട്ട് പോകുകയാണ് ഇപ്പോൾ. ഓരോ ദിവസവും എന്താകും ബിഗ്‌ബോസ് വീട്ടിൽ നടക്കുക എന്നത് വളരെ അധികം ആകാംക്ഷ നിറക്കുന്ന ചോദ്യം കൂടിയണ്. കഴിഞ്ഞ ആഴ്ചകളിൽ സുചിത്ര, ജാസ്മിൻ, റോബിൻ എന്നിവർ ബിഗ്‌ബോസ് വീടിൽ നിന്നും പുറത്തേക്ക് പോയപ്പോൾ നെക്സ്റ്റ് എവിക്ഷ്‌നിൽ ആർക്കാകും പണി കിട്ടുക എന്നത് പ്രവചനങ്ങൾക്ക് അതീതം.

അതേസമയം ഇപ്പോൾ ബിഗ്‌ബോസ് വീട്ടിൽ പുതിയ ഒരു ട്വിസ്റ്റ് സംഭവിക്കാൻ പോകുന്നുവെന്നുള്ള സൂചന നൽകുകയാണ് പുത്തൻ പ്രോമോയിൽ മോഹൻലാൽ. പലപ്പോഴും മത്സരാർഥികൾ തമ്മിലെ തർക്കങ്ങൾ കാരണം ബിഗ്‌ബോസ് വീട് സംഘർഷ ഭൂമിയായി മാറാറുണ്ട് എങ്കിലും ഇപ്പോൾ മറ്റൊരു ടാസ്ക്ക് വരുന്നുണ്ട് എന്നുള്ള സൂചനയാണ് പുത്തൻ പ്രോമോ നൽകുന്നത്.

ബിഗ്‌ബോസ് വീട് ഇനി വളരെ അധികം ശബ്ദ മുഖരിതമായി മാറുമെന്ന സൂചന നൽകുകയാണ് പുത്തൻ പ്രോമോ. ഇത്‌ പ്രകാരം ബിഗ്‌ബോസ് വീട്ടിൽ കോൾ സെന്റർ രൂപത്തിൽ ഒരു ടാസ്ക്ക് വരുന്നുണ്ട് എന്നുള്ള സൂചനയാണ് ലഭിക്കുന്നത്. എല്ലാ മത്സരാർഥികൾക്കും അന്തിമമായി കഠിനമായ ടാസ്ക്ക് ലഭിക്കാനുള്ള ചാൻസ് കൂടുകയാണ്.പ്രോമോയിൽ റിയാസ് അടക്കം കോൾ സെന്റർ ഭാഗമായി ഒരു സ്റ്റാഫ്‌ പോലെ പ്രവർത്തിക്കുന്നത് കൂടി പുത്തൻ പ്രോമോയിൽ കാണാൻ സാധിക്കും.

അതേസമയം മത്സരം കൂടുതൽ ശക്തമാക്കാൻ നിമിഷയെ റീ എൻട്രിയായി തിരിച്ചുകൊണ്ടുവരുന്നു എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. നിമിഷ വന്നാൽ ജാസ്മിന് വേണ്ടി റിയാസിനൊപ്പം നിന്ന് പൊരുതും. റോബിന് വേണ്ടി ദിൽഷയും. അങ്ങനെ വീണ്ടും മത്സരം കടുപ്പിക്കാനാണ് ഷോയുടെ അണിയറപ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

Comments are closed.