റോബിനോട് ദേഷ്യമില്ലെന്ന് ജാസ്മിൻ 😱😱റോബിനായി അവളുടെ പ്രാർത്ഥന!! ഇത്‌ അടവെന്ന് പ്രേക്ഷകർ

ടെലിവിഷൻ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയാണ് ബിഗ്ഗ്‌ബോസ് ഷോയുടെ ഓരോ എപ്പിസോഡും മുന്നേറുന്നത്. ആരാധകരെയും അതേപോലെ തന്നെ ഹേറ്റേഴ്സിനെയും ഒരേപോലെ നേടിയെടുത്ത മത്സരാർത്ഥിയാണ് ജാസ്മിൻ. ചങ്കൂറ്റത്തോടെയുള്ള നിലപാടുകളും ടാസ്‌ക്കുകളിലെ വീര്യമാർന്ന പ്രകടനവും കൊണ്ട് ആരാധകരെ നേടിയെടുത്ത ജാസ്മിൻ മോശം പദപ്രയോഗങ്ങൾ കൊണ്ടും അസാധാരണമായ പ്രതികാരബുദ്ധി കൊണ്ടും ഒരു വിഭാഗം പ്രേക്ഷകരുടെ വെറുപ്പും നേടിയെടുത്തു.

ഈ സീസണിന്റെ തുടക്കം മുതൽ പ്രേക്ഷകർ കണ്ടുകൊണ്ടിരുന്ന ഒന്നാണ് ജാസ്മിനും ഡോക്ടർ റോബിനും തമ്മിലുള്ള കൊമ്പുകോർക്കലുകൾ. പരസ്പരം മുഖം കൊടുത്താൽ ഇവർ കീരിയും പാമ്പും തന്നെയാണ്. റോബിനെ ഡോക്ടർ എന്ന് വിശേഷിപ്പിച്ച് സംസാരിക്കില്ലെന്നും പലതവണ ജാസ്മിൻ വെട്ടിത്തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും റോബിനെ പുറത്താക്കിയ സമയത്ത് ജാസ്മിൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് റോബിനോട് ജാസ്മിൻ ബൈ പറഞ്ഞിരുന്നു.

‘സ്ക്രീൻ സ്‌പേസിനു വേണ്ടി നീ കാണിച്ചുകൂട്ടുന്ന ഓവർ ഡ്രാമ നിനക്ക് വിനയായി…നീ നീയായി കളിച്ചുകാണണം എന്നാഗ്രഹമുണ്ട്… ഡോക്ടർ റോബിൻ എന്ന യഥാർത്ഥ മത്സരാർത്ഥിയെ കാണാൻ എവിടെയോ ഒരാഗ്രഹം എന്റെ മനസിലുണ്ട്’. റോബിൻ പോയതിന് ശേഷവും ക്യാമറയിൽ നോക്കി റോബിനെക്കുറിച്ച് ജാസ്മിൻ സംസാരിക്കുന്നുണ്ടായിരുന്നു. “കുറച്ച് ദിവസങ്ങൾക്ക് മുന്നേ മാത്രം പരിചയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയോട് എനിക്ക് ഒരു ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നില്ല. പക്ഷേ ഈ ഷോയിൽ നിങ്ങൾ ചെയ്ത, അല്ലെങ്കിൽ കാണിച്ച് കൂട്ടിയ ചില കാര്യങ്ങളുണ്ട്. മത്സരാർത്ഥികളെ മനഃപൂർവം ഹരാസ് ചെയ്തു, അപമാനിച്ചു, അവരെ മാനസികമായി ഡൗൺ ആക്കിയ ഒരുപാട് കാര്യങ്ങൾ നിങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

ഒട്ടും പ്രതീക്ഷിച്ചതല്ല നിങ്ങൾ ഇവിടെ നിന്ന് പോകുമെന്നുള്ളത്. നിങ്ങൾ പോയ ഈ സാഹചര്യത്തിൽ സത്യത്തിൽ ഞാനും പോകേണ്ടിയിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. അർഹനായ ഒരാളായിട്ട് വരുന്ന സീസണിലോ അല്ലെങ്കിൽ ഇത്തവണ തന്നെ വൈൽഡ് കാർഡ് എൻട്രിയായിട്ടോ നിങ്ങൾ എത്തട്ടെ എന്ന് ആ​ഗ്രഹിക്കുന്നു. അടുത്ത എവിക്ഷനിൽ ഞാനും എവിക്റ്റഡ് ആയി റോബിനൊപ്പം ജോയിൻ ചെയ്യും. റോബിൻ ഗുഡ്ബൈ”. എന്നാൽ റോബിന്റെ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണക്കാരിയായ ജാസ്മിനെ സോഷ്യൽ മീഡിയ നന്നായി വിമർശിക്കുന്നുമുണ്ട് ഇപ്പോൾ.

Comments are closed.