റോബിൻ പുറത്തായിട്ടില്ലേ 😱😱റോബിൻ സീക്രെട്ട് റൂമിലോ!! ട്വിസ്റ്റിൽ ഞെട്ടി പ്രേക്ഷകർ

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർ എല്ലാം അത്യന്തം സസ്‌പെൻസിൽ കാണുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ബിഗ് ബോസ്സ്. ഓരോ ദിനവും ബിഗ് ബോസ്സ്‌ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത് ഷോക്കിംഗ് വാർത്തകൾ മാത്രം. ഓരോ നിമിഷവും എന്തും ബിഗ്‌ബോസ് വീട്ടിൽ നടക്കാമെന്നുള്ള അവസ്ഥ

ബിഗ്‌ബോസ് വീട്ടിൽ എല്ലാ തരം നാടകീയതകളും സൃഷ്ടിച്ചാണ് റോബിന് ശിക്ഷ നൽകാൻ ബിഗ്ബോസ്സ് തീരുമാനിച്ചത്. എല്ലാ തരം മത്സരാർഥികളും റോബിൻ എതിരായതും കൂടി പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ സുചിത്രക്ക് പിന്നാലെ റോബിനും ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ.

കൊട്ടാരം സീനിൽ എല്ലാവരും വളരെ അധികം സജീവമായി തന്നെ മുന്നോട്ട് പോകുമ്പോൾ ഏറെ നാടകീയതകൾ സൃഷ്ടിച്ചാണ് റോബിനും റിയാസും തമ്മിൽ അടിപിടി നടന്നത്. ഇരുവരും തമ്മിലുള്ള തർക്കം കൂടുതൽ രംഗങ്ങൾ വഷളാക്കി മാറ്റിയപ്പോൾ ബിഗ് ബോസ്സ് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ്‌ബോസ് വീട്ടിൽ ഇനിയും തുടരാനുള്ള അവകാശം റോബിൻ ഇല്ല എന്നുള്ള തീരുമാനം എല്ലാവരിലും ഷോക്കാണ് സമ്മാനിക്കുന്നത്. എന്നാൽ റോബിൻ ഇപ്പോഴും ബിഗ്‌ബോസ് വീട്ടിൽ പോയിട്ടില്ല എന്നുള്ള സൂചനകളാണ് വരുന്നത്. ഇപ്പോൾ റോബിൻ സ്‌ക്രീറ്റ് റൂമിൽ എന്നുള്ള സംശയം അടക്കം സജീവമാണ്.

‘ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ബിഗ്ഗ്‌ബോസ് വീടിന്റെ നിയമങ്ങൾ തെറ്റിക്കുക വഴി, മറ്റുള്ളവരെ ശാരീരിക ഉപദ്രവം ചെയ്ത് ഈ വീട്ടിൽ തുടരാൻ യോഗ്യതയില്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ് റോബിൻ’. അങ്ങനെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുകയാണ്.

Comments are closed.