സീക്രട്ട് റൂമിലൂടെ ഈ മത്സരാർത്ഥിയെ ബിഗ്ഗ്‌ബോസ് പറഞ്ഞുവിടും😮😮😮റിയാസിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടുതുടങ്ങിയോ???

ബിഗ്ഗ്‌ബോസ് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഒരു കോൾ സെന്റർ ടാസ്ക്കാണ് ഇന്നലെ നടന്നത്. ലക്ഷ്മിപ്രിയ റിയാസിനെ കീറിമുറിച്ചു. എന്നാൽ ഒരു കോൾ സെന്റർ ജീവനക്കാരൻ എന്ന നിലയിൽ ക്ഷമയുടെ അങ്ങേയറ്റം പോയി റിയാസ്. ടാസ്ക്കിന് ശേഷം ലക്ഷ്മിപ്രിയക്ക് കണക്കിന് കൊടുക്കാനും റിയാസ് മറന്നില്ല. റിയാസിനെ വെറുത്തവർ പോലും ഒരുവേള ആ മത്സരാർത്ഥിയെ ഇന്നലെ ഇഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.

ദിൽഷയും ബ്ലെസ്ലിയും പരമാവധി ശ്രമിച്ചുവെങ്കിലും എവിടെയൊക്കെയോ കൈവിട്ടുപോയി. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവന്നതോടെ ബിഗ്ഗ്‌ബോസ് പ്രേക്ഷകർ അൽപ്പം നിരാശയിലാണ്. ഇന്ന് പലരും ടാർജറ്റ് ചെയ്തിരിക്കുന്നത് ലക്ഷ്മിപ്രിയയെ ആണ്. പരമാവധി പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും കൈവിട്ടുപോകുമോ എന്നാണ് ഇനി അറിയേണ്ടത്. റിയാസും അഖിലും കിട്ടിയ അവസരം പരമാവധി ഉപയോഗിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ കരച്ചിലിന്റെ വക്കിലെത്തുന്നുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ നിർത്താതെ വാചകക്കസർത്ത് നടത്തിയ ലക്ഷ്മിപ്രിയ ഇന്ന് എന്തുചെയ്യുമെന്ന് കണ്ടുതന്നെ അറിയണം.

ജാസ്മിന്റെ കോഫീ പൌഡർ വിഷയവും വീട്ടിൽ കുറച്ചധികം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. റിയാസ് ആണ് പ്രശ്നം പൊക്കിപ്പിടിച്ച് കൊണ്ടുവന്നതെങ്കിലും റോൻസൺ കട്ടക്ക് കൂടെയുണ്ട്.ഈയാഴ്ച്ച ആരാകും ബിഗ്ഗ്‌ബോസ് വീടിനോട് വിട പറയുക എന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിനയുടെ പേരാണ് കൂടുതൽ പറഞ്ഞുകേൾക്കുന്നത്. അതേ സമയം ഡെയ്സിയോ സുചിത്രയോ തിരിച്ചുവരും എന്നതും പറഞ്ഞുകേൾക്കുന്നുണ്ട്. ഡെയ്‌സി വന്നാൽ മത്സരം കടുക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അഖിലിനെ സീക്രട്ട് റൂമിലൂടെ പുറത്തേക്ക് വിടുമെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

എന്തായാലും കോൾ സെന്റർ ടാസ്ക്ക് കൂടി കഴിയുന്നതോടെ ബിഗ്ഗ്‌ബോസ് വീട്ടിൽ അങ്കം മുറുകും. ബിഗ്ഗ്‌ബോസ് വീട്ടിലെ രാധ എന്നാണ് ദിൽഷയെ ബ്ലെസ്ലി വിശേഷിപ്പിച്ചത്. ഇവർ രണ്ടുപേരും നേർക്കുനേർ വരുന്ന മത്സരവും ഇനി പ്രേക്ഷകർ കാണാനിരിക്കുന്നതേ ഉള്ളൂ.

Comments are closed.